Rajyasabha election : രാജ്യസഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു, 16 സീറ്റുകളിൽ ശക്തമായ മത്സരം

Published : Jun 10, 2022, 12:55 PM ISTUpdated : Jun 10, 2022, 12:56 PM IST
Rajyasabha election : രാജ്യസഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു, 16 സീറ്റുകളിൽ ശക്തമായ മത്സരം

Synopsis

നാല് സംസ്ഥാനങ്ങളിൽ ശക്തമായ മത്സരം; മറുകണ്ടം ചാടുന്നത് തടയാൻ രാജസ്ഥാനിൽ ഇന്റർനെറ്റ് വിച്ഛേ‍ദിച്ചു

ദില്ലി: നിര്‍ണായകമായ രാജ്യസഭ തെരഞ്ഞെടുപ്പില്‍ മികച്ച പോളിംഗ്. 15 സംസ്ഥാനങ്ങളിലെ അന്‍പത്തിയേഴ് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പെങ്കിലും നാല് സംസ്ഥാനങ്ങളിലാണ് കടുത്ത പോരാട്ടം. കര്‍ണാടകത്തില്‍  ജെഡിഎസ് എംഎല്‍എ  കോണ്‍ഗ്രസിന് വോട്ട് ചെയ്തു. റിസോര്‍ട്ടുകളിലുള്ള എംഎല്‍എമാരെ നിയമസഭയിലേക്ക് മാറ്റിയതിന് പിന്നാലെ മറുകണ്ടം ചാടല്‍ ഭയന്ന് രാജസ്ഥാനില്‍ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു.

രാവിലെ ഒന്‍പത് മണിമുതല്‍ തുടങ്ങിയ വോട്ടെടുപ്പില്‍ ഉച്ചവരെ പല  സംസ്ഥാനങ്ങളിലും  പോളിംഗ് ശതമാനം 70 കടന്നു. 11 സംസ്ഥാനങ്ങളില്‍ എതിരില്ലാത്തതിനാല്‍ 41 സ്ഥാനാര്‍ത്ഥികള്‍ ഇതിനോടകം ജയിച്ചു കഴിഞ്ഞു.  മഹാരാഷ്ട്രയിലെ 6 സീറ്റുകളിലും, രാജസ്ഥാന്‍, കര്‍ണാടക എന്നിവിടങ്ങളിലെ നാല് വീതം സീറ്റുകളിലും, ഹരിയാനയിലെ രണ്ട് സീറ്റുകളിലുമാണ് മത്സരം കടുക്കുന്നത്.  ഇതില്‍ ബിജെപി 6 സീറ്റുകളിലും, കോണ്‍ഗ്രസ് നാല് സീറ്റുകളിലും, ശിവസേന, എന്‍സിപി പാര്‍ട്ടികൾ ഓരോ സീറ്റിലും ജയം ഉറപ്പിച്ചു. രാജസ്ഥാനിലെ മൂന്നാമത്തെ സീറ്റില്‍ കോണ്‍ഗ്രസിന് ജയിക്കാന്‍ 15 വോട്ടുകള്‍ കൂടി അധികം വേണം. 13 സ്വതന്ത്രരുടെ പിന്തുണ ഇതിനോടകം കിട്ടിയതായി കോണ്‍ഗ്രസ് അവകാശപ്പെട്ടു. ബിടിപിയും, സിപിഎമ്മും കൂടി പിന്തുണച്ചാല്‍ ജയം ഉറപ്പിക്കാമെന്നാണ് കോണ്‍ഗ്രസിന്‍റെ അവകാശവാദം. ഹരിയാനയില്‍ വലിയ വെല്ലുവിളി നേരിടുന്ന അജയ് മാക്കന് കോണ്‍ഗ്രസിന്‍റെ മുഴുവന്‍ വോട്ടുകളും കിട്ടിയാല്‍ ജയിക്കാനാകും. പ്രതിഷേധമുയര്‍ത്തിയ കുല്‍ദീപ് ബിഷ്ണോയി എംഎല്‍എയെ രാഹുല്‍ ഗാന്ധി ഇടപെട്ട് അനുനയിപ്പിച്ചിട്ടുണ്ട്. ഈ രണ്ടിടങ്ങളിലും സ്വതന്ത്രന്മാരായി ഇറക്കിയ മാധ്യമ ഉടമകളെ,  ചെറുപാര്‍ട്ടികളുടെ പിന്തുണ കിട്ടിയാല്‍ വിജയിപ്പിക്കാമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍.

മഹാരാഷ്ട്രയിലെ ആറാമത്തെ സീറ്റില്‍ ശിവസേന-ബിജെപി പോരാട്ടം കടുക്കുകയാണ്. മഹാവികാസ് അഘാഡിയുടെ മുഴുവന്‍ വോട്ടുകളും കിട്ടിയാല്‍ സീറ്റ് പിടിക്കാമെന്നാണ് ശിവസേനയുടെ പ്രതീക്ഷ.  ഇഡി, സിബിഐ കേസുകളില്‍  ജാമ്യം കിട്ടാത്തതിനാല്‍ എന്‍സിപി നേതാക്കളായ നവാബ് മാലിക്ക്, അനില്‍ ദേശ്‍മുഖ് എന്നീ നേതാക്കള്‍ വോട്ട് ചെയ്തില്ല. കര്‍ണാടകത്തില്‍ നാലാംസീറ്റില്‍ ത്രികോണ പോരാട്ടം കടുക്കുകയാണ്. ജെഡിഎസും, കോണ്‍ഗ്രസും ബിജെപിയും ഓരോ സ്ഥാനാര്‍ത്ഥികളെ ഇറക്കിയിട്ടുണ്ട്. ജെഡിഎസ് ക്രോസ് വോട്ട് ചെയ്താല്‍ രണ്ടാമത്തെ സീറ്റില്‍ കൂടി ജയിക്കാമെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ. വൈകീട്ട് അഞ്ച് മണിയോടെ ഫലമറിയാനാകും. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി