രാജ്യസഭയിൽ പ്രതിപക്ഷ ബഹളം, നിർത്തിവെച്ചു; ലോക്സഭയിൽ നടപടികളോട് സഹകരിച്ച് പ്രതിപക്ഷം

Published : Dec 15, 2022, 11:49 AM IST
രാജ്യസഭയിൽ പ്രതിപക്ഷ ബഹളം, നിർത്തിവെച്ചു; ലോക്സഭയിൽ നടപടികളോട് സഹകരിച്ച് പ്രതിപക്ഷം

Synopsis

രാജ്യസഭയിൽ പ്രതിപക്ഷം തങ്ങളുന്നയിച്ച വിഷയങ്ങളിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചു

ദില്ലി: രാജ്യ സഭയിൽ പ്രതിപക്ഷ ബഹളത്തെ തുടർന്ന് നടപടികൾ രണ്ട് വട്ടം നിർത്തിവെച്ചു. നോട്ടീസ് നൽകിയ വിഷയങ്ങൾ ചർച്ച ചെയ്യാത്തതിൽ പ്രതിഷേധം അറിയിച്ച് തൃണമൂൽ കോൺഗ്രസ്, ശിവസേന പാർട്ടികൾ രംഗത്ത് വന്നു. പ്രതിപക്ഷ അംഗങ്ങൾ നോട്ടീസ് നൽകിയ വിഷയങ്ങളിൽ സ്പീക്കർ ചർച്ച അനുവദിക്കാതിരുന്നതോടെയായിരുന്നു ഇത്. അതേസമയം ലോക്സഭയിൽ പ്രതിപക്ഷം നടപടികളോട് സഹകരിക്കുന്നുണ്ട്.

രാജ്യസഭയിൽ പ്രതിപക്ഷം തങ്ങളുന്നയിച്ച വിഷയങ്ങളിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചു. സഭയിൽ ബഹളം തുടർന്നതോടെ 11.33 വരെ നടപടികൾ സ്പീക്കർ നിർത്തിവെച്ചു. തുടർന്ന് യോഗം ചേർന്നെങ്കിലും പ്രതിപക്ഷം നിലപാടിൽ നിന്ന് പിന്നോട്ട് പോയില്ല. ഇതോടെ 11.50 വരെ വീണ്ടും സഭ നിർത്തിവെച്ചു.  രാജ്യസഭയിൽ ഇന്ത്യ - ചൈന അതിർത്തി തർക്കം അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് പ്രതിപക്ഷത്തിന്റെ ബഹളം. പാർലമെന്റിനെ സർക്കാർ തമാശയാക്കി മാറ്റുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രിയാൻ കുറ്റപ്പെടുത്തി. 

PREV
click me!

Recommended Stories

യൂണിഫോമിലുള്ള നാല് ഇൻഡിഗോ എയർ ഹോസ്റ്റസുമാരോടൊപ്പം ഒരു പിഞ്ചുകുഞ്ഞ്, വിമാനം വൈകിയതിനിടയിലും നല്ല കാഴ്ച, വീഡിയോ
പാതി നിലത്തും പാതി ബൈക്കിലുമായി യുവതി, റൈഡറുടെ കാലിൽ ഊര്‍ന്ന് താഴേക്ക്, മദ്യലഹരിയിൽ ലക്കുകെട്ട് അഭ്യാസം, വീഡിയോ