
ദില്ലി: മെയ് പത്തിന് ശേഷം കര്‍ഷക സമരം വീണ്ടും ശക്തമാകുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്. വിളവെടുപ്പ് കഴിയുന്നതിന് പിന്നാലെ കൂടുതല്‍ കര്‍ഷകര്‍ സമരസ്ഥലങ്ങളിലെത്തും. ഇനി ഒരു വര്‍ഷം കൂടിയെങ്കിലും സമരം തുടരുമെന്നും ടിക്കായത്ത് വ്യക്തമാക്കി. പതിനൊന്ന് വട്ടം കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും സമരം ഒത്തുതീര്‍പ്പായിട്ടില്ല. നിയമം പിന്‍വലിക്കാതെ സമരം നിര്‍ത്തില്ലെന്ന് കര്‍ഷകരും നിയമം പിന്‍വലിക്കില്ലെന്ന് കേന്ദ്രസര്‍ക്കാരും നിലപാടെടുത്തതോടെയാണ് തുടര്‍ചര്‍ച്ചകള്‍ വഴിമുട്ടിയത്.