
ദില്ലി: പൗരത്വ നിയമത്തെ അനുകൂലിച്ച് ജാമിയയില്‍ റാലി. ജാമിയ സര്‍വ്വകലാശാലയ്ക്ക് പുറത്താണ് റാലി. ദേശദ്രോഹികള്‍ക്ക് നേരെ വെടിവെക്കു എന്ന് മുദ്രാവാക്യം മുഴക്കിയാണ് റാലി. അതേസമയം പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം നടക്കുന്ന ജാമിയ സര്‍വ്വകലാശാലയില്‍ ഞായറാഴ്‍ച രാത്രിയും വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെപ്പുണ്ടായി. രാത്രി പതിനൊന്ന് മണിയോടെ സ്കൂട്ടറിലെത്തിയ രണ്ടു പേരാണ് വെടിവെച്ചത്.ജാമിയയുടെ ചുമതലയുള്ള സൗത്ത് ഈസ്റ്റ് ദില്ലി ഡിസിപിയെ തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കിയതിന് പിന്നാലെയായിരുന്നു സംഭവം.
ജാമിയമിലിയ സർവ്വകലാശാലയിലെ അഞ്ചാം നമ്പർ ഗേറ്റിനു പുറത്തായിരുന്നു സംഭവം. ജാമിയയിൽ എട്ടാം നമ്പർ ഗേറ്റിനടുത്ത് വിദ്യാർഥികളുടെ പ്രതിഷേധമുണ്ടായിരുന്നു. അഞ്ചാം നമ്പർ ഗേറ്റിനടുത്തും ചില വിദ്യാർത്ഥികൾ
നില്‍ക്കുന്നുണ്ടായിരുന്നു. ചുവന്ന സ്കൂട്ടറിലെത്തിയ രണ്ടു പേരിൽ പിന്നിലിരുന്നയാളാണ് വെടിവച്ചത്. ചുവന്ന ജാക്കറ്റ് ധരിച്ച ഇയാൾ സ്കൂട്ടറിൽ ഇരുന്ന് കൊണ്ട് വെടിവെയ്ക്കുകയായിരുന്നു. രണ്ടുപേരും ഹെൽമറ്റ് ധരിച്ചിരുന്നു. വെടിവെപ്പില്‍ ആർക്കും പരിക്കില്ല.
Read More: 'ആശയക്കുഴപ്പം കൊണ്ടാണ് ഞങ്ങളുടെ യുവാക്കൾ വെടിവച്ചത്': ജാമിയ, ഷഹീൻ ബാഗ് വെടിവയ്പ്പുകളിൽ ബിജെപി നേതാവ...
Read More: ജാമിയ വെടിവെപ്പ്; തോക്ക് വിറ്റയാള്‍ അറസ്റ്റില്‍, നല്‍കിയത് 10,000 രൂപയ്ക്ക്...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam