'ദേശീയ ഐക്യം ഊട്ടിയുറപ്പിക്കുന്നതാകട്ടെ', അയോധ്യാ ഭൂമിപൂജയ്ക്ക് ആശംസയുമായി പ്രിയങ്കഗാന്ധിയും

By Web TeamFirst Published Aug 4, 2020, 1:08 PM IST
Highlights

ഭൂമി പൂജയില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്‍റെ നിലപാടെന്താകുമെന്ന ചോദ്യങ്ങള്‍ക്കിടെയാണ് കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍‍റെ ചുമതലയുള്ള പ്രിയങ്കഗാന്ധി ആശംസയുമായെത്തിയത്. ശ്രീരാമന്‍ എല്ലാവരുടേതുമാണെന്നും ത്യാഗം,ധൈര്യം, തുടങ്ങിയ ഗുണങ്ങള്‍ രാമന്‍റെ പ്രതീകങ്ങളാണെന്നും  പ്രിയങ്ക ട്വിറ്ററില്‍ 

ദില്ലി: രാമക്ഷേത്ര നിര്‍മ്മാണത്തിന് മുന്നോടിയായുള്ള ഭൂമിപൂജക്ക് ആശംസയുമായി പ്രിയങ്കഗാന്ധി. ദേശീയ ഐക്യവും സാഹോദര്യവും ഊട്ടി ഉറപ്പിക്കുന്നതാവട്ടെ ചടങ്ങെന്ന് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. ഭൂമി പൂജയില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്‍റെ നിലപാടെന്താകുമെന്ന ചോദ്യങ്ങള്‍ക്കിടെയാണ് കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍‍റെ ചുമതലയുള്ള പ്രിയങ്കഗാന്ധി ആശംസയുമായെത്തിയത്. ശ്രീരാമന്‍ എല്ലാവരുടേതുമാണെന്നും ത്യാഗം,ധൈര്യം, തുടങ്ങിയ ഗുണങ്ങള്‍ രാമന്‍റെ പ്രതീകങ്ങളാണെന്നും  പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. 

മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ്, മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിംഗ്, മുന്‍ കേന്ദ്രമന്ത്രി മനീഷ് തിവാരി എന്നിവരും രാമക്ഷേത്രത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് മതേതര നിലപാടില്‍ വെള്ളം ചേര്‍ക്കുന്ന എന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് പ്രിയങ്കയും നിലപാട് വ്യക്താമക്കുന്നത്. 

2024ലെ ലോക്സഭ തെര‍ഞ്ഞെടുപ്പ്, 2022ലെ നിയമസഭ തെരഞ്ഞെടുപ്പ്, മധ്യപ്രദേശില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് എന്നിവയില്‍ രാമക്ഷേത്രം ബിജെപി പ്രധാന തുറപ്പ് ചീട്ടാക്കും. അയോധ്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായിട്ടും
ഭൂമി പൂജ ബിജെപി മാറ്റി വയ്ക്കാത്തതും ഈ പശ്ചാത്തലത്തിലാണ്. ഹിന്ദുവോട്ടുകള്‍ ചോര്‍‍ന്നേക്കുമെന്ന ആശങ്ക കോണ്‍ഗ്രസിനുമുണ്ട്.

അതേസമയം നാളെ പതിനൊന്നരോയോടെ തുടങ്ങുന്ന ഭൂമി പൂജ പന്ത്രണ്ട് നാല്‍പത്തിനാല് പിന്നിടുമ്പോള്‍ പ്രധാനമന്ത്രി രാമക്ഷേത്രത്തിന് തറക്കല്ലിടും. 175 പേര്‍ ചടങ്ങില്‍ പങ്കെടുക്കും. കൊവിഡ് വ്യാപനം മൂലം ചടങ്ങില്‍ പങ്കെടുക്കാവാനാവില്ലെന്നറിയിച്ചതിനെ തുടര്‍ന്നാണ് മുതിര്‍ന്ന നേതാക്കളായ അദ്വാനി മുരളീമനോഹര്‍ ജോഷഇ എന്നിവരെ ക്ഷണപട്ടികയില്‍ നിന്ന് ഒഴിവാക്കിയതെന്ന് രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കി.

click me!