'ഭാരതമെന്ന പേരുകേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം'; പ്രസംഗത്തിനിടെ വള്ളത്തോളിനെ ഉദ്ധരിച്ച് രാഷ്ട്രപതി

By Web TeamFirst Published Jan 29, 2021, 1:03 PM IST
Highlights

ചെങ്കോട്ടയിൽ ദേശീയ പതാകയെ അപമാനിച്ച സംഭവം നിർഭാഗ്യകരമാണെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ രാഷ്ട്രപതി പറഞ്ഞു. കേന്ദ്രസർക്കാർ കൊണ്ടു വന്ന കാർഷിക നിയമ പരിഷ്കാരത്തെ ന്യായീകരിച്ചും നയപ്രഖ്യാപന പ്രസംഗത്തിൽ പരാമർശമുണ്ടായിരുന്നു. 

ദില്ലി: നയപ്രഖ്യാപന പ്രസംഗത്തിനിടെ മഹാകവി വള്ളത്തോളിന്‍റെ കവിതാശകലം ചൊല്ലി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. 'ഭാരതമെന്ന പേരുകേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം' എന്ന വരികളാണ് രാഷ്ട്രപതി  പാർലമെന്‍റില്‍ നയപ്രഖ്യാപന പ്രസംഗം നടത്തവേ ചൊല്ലിയത്. നയപ്രഖ്യാപന പ്രസംഗത്തില്‍ റിപ്പബ്ളിക് ദിനത്തിലെ കർഷകരുടെ ട്രാക്ടർ റാലിക്കിടെ ദില്ലിയിലുണ്ടായ സംഘർഷത്തെയും രാഷ്ട്രപതി  അപലപിച്ചു. 

ചെങ്കോട്ടയിൽ ദേശീയ പതാകയെ അപമാനിച്ച സംഭവം നിർഭാഗ്യകരമാണെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ രാഷ്ട്രപതി പറഞ്ഞു. കേന്ദ്രസർക്കാർ കൊണ്ടു വന്ന കാർഷിക നിയമ പരിഷ്കാരത്തെ ന്യായീകരിച്ചും നയപ്രഖ്യാപന പ്രസംഗത്തിൽ പരാമർശമുണ്ടായിരുന്നു. രാഷ്ട്രപതിയുടെ പ്രസംഗത്തിനിടെ കർഷകനിയമത്തിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം ബഹളം വച്ചു. 
 

click me!