
ദില്ലി: രാമക്ഷേത്ര പ്രതിഷ്ഠയെ സ്വാതന്ത്ര്യ സമരത്തോട് ഉപമിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഇന്ത്യയ്ക്ക് യഥാർത്ഥ സ്വാതന്ത്ര്യം ലഭിച്ചത് അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയിലൂടെയാണെന്ന് മോഹൻ ഭാഗവത് പറഞ്ഞു. അതുവരെ രാജ്യത്ത് സ്വാതന്ത്ര്യം നടപ്പാക്കാനായിരുന്നില്ലെന്നും മോഹൻ ഭാഗവത് ഇൻഡോറിലെ ഒരു പരിപാടിയിൽ പങ്കെടുക്കവേ പറഞ്ഞു. രാമക്ഷേത്രത്തിനായുള്ള മുന്നേറ്റം ആരെയും എതിർക്കാനല്ലെന്നും, ഇന്ത്യയെ സ്വയം ഉണർത്താനാണെന്നും മോഹൻ ഭാഗവത് പറഞ്ഞു. ശനിയാഴ്ചയായിരുന്നു രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ ഒന്നാം വാർഷികം. പ്രാണ പ്രതിഷ്ഠ സംബന്ധിച്ച് പലകോണുകളില് നിന്നായി സംഘപരിവാറിനും ബിജെപിക്കും എതിരായ വിമർശനങ്ങൾ തുടരുമ്പോഴാണ് ആർഎസ്എസ് മേധാവി ശക്തമായി ന്യായീകരിക്കുന്നത്. പ്രാണ പ്രതിഷ്ഠ പുതിയ കാലചക്രത്തിന്റെ തുടക്കമിട്ടു എന്ന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പറഞ്ഞിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam