'ഗോ കൊറോണ ഗോ' മുദ്രാവാക്യം വിളിച്ച കേന്ദ്രമന്ത്രിക്ക് കൊവിഡ്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

By Web TeamFirst Published Oct 27, 2020, 2:18 PM IST
Highlights

കൊവിഡ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത സമയത്ത് സമരം സംഘടിപ്പിക്കുകയും ഗോ കൊറോണ ഗോ എന്ന മുദ്രാവാക്യം വിളിക്കുകും ചെയ്ത അത്താവാലെയുടെ ദൃശ്യങ്ങള്‍ രാജ്യവ്യാപകമായി ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.
 
മുംബൈ: കൊവിഡിനെതിരെ ഗോ കൊറോണ ഗോ മുദ്രാവാക്യം വിളിച്ച കേന്ദ്രമന്ത്രി രാംദാസ് അത്താവാലെക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ചുമയും ശരീര വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി പരിശോധന നടത്തിയത്. അദ്ദേഹത്തെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ നടി പായല്‍ ഘോഷ് തന്റെ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ(അത്താവാലേ) ചേരുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി പങ്കെടുത്തിരുന്നു. നിരവധി പേരാണ് പരിപാടിക്ക് എത്തിയത്. കഴിഞ്ഞ ദിവസം മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 

കൊവിഡ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത സമയത്ത് സമരം സംഘടിപ്പിക്കുകയും ഗോ കൊറോണ ഗോ എന്ന മുദ്രാവാക്യം വിളിക്കുകും ചെയ്ത അത്താവാലെയുടെ ദൃശ്യങ്ങള്‍ രാജ്യവ്യാപകമായി ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.
 
click me!