രാമേശ്വരം കഫേ സ്ഫോടന കേസിൽ ആദ്യ അറസ്റ്റ്; ബോംബ് വെച്ച ആളെയും തിരിച്ചറിഞ്ഞു

By Web TeamFirst Published Mar 28, 2024, 7:49 PM IST
Highlights

സ്ഫോടനം നടന്ന് 28 ദിവസത്തിന് ശേഷമാണ് അറസ്റ്റ്. സ്ഫോടനത്തിന്റെ പ്രധാന ആസൂത്രകനാണ് അറസ്റ്റിലായിരിക്കുന്നത്.

ബംഗ്ളൂരു : ബെംഗളുരു രാമേശ്വരം കഫേ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. കർണാടക സ്വദേശി മുസമ്മിൽ ശരീഫിനെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. സ്ഫോടനം നടന്ന് 28 ദിവസത്തിന് ശേഷമാണ് അറസ്റ്റ്. സ്ഫോടനത്തിന്റെ പ്രധാന ആസൂത്രകനാണ് അറസ്റ്റിലായിരിക്കുന്നത്. കഫേയിൽ ബോംബ് വച്ച ആളെയും തിരിച്ചറിഞ്ഞു. മുസ്സവിർ ഷസീബ് ഹുസൈൻ എന്നയാളാണ് ബോംബ് വെച്ചതെന്ന് തിരിച്ചറിഞ്ഞെന്ന് എൻഐഎ വ്യക്തമാക്കി.  അബ്ദുൽ മതീൻ താഹ എന്നയാളാണ് സ്ഫോടനത്തിന്റെ മറ്റൊരു  ആസൂത്രകൻ. മുസ്സവിറും താഹയും ഒളിവിലാണ്.  ഇവർക്ക് വേണ്ടി അന്വേഷണം സജീവമായി തുടരുന്നുവെന്നും എൻഐഎ അറിയിച്ചു.  

click me!