ബലാത്സം​ഗക്കേസിൽ തെഹൽക്ക മുൻ എഡിറ്റർക്ക് തിരിച്ചടി; രണ്ടാഴ്ചക്കുള്ളിൽ തരുൺ തേജ്പാൽ കീഴടങ്ങണം

Published : Aug 25, 2026, 02:37 PM IST
tarun tejpal, SC

Synopsis

ബലാത്സംക്കേസിൽ തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ് പാലിന് തിരിച്ചടി. രണ്ടാഴ്ചക്കുള്ളിൽ കീഴടങ്ങാൻ സുപ്രീംകോടതി നിർദ്ദേശം നൽകി. തരുണിന്റെ ഹർജി സുപ്രീംകോടതി തള്ളുകയായിരുന്നു.

ദില്ലി: ബലാത്സംക്കേസിൽ തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ് പാലിന് തിരിച്ചടി. രണ്ടാഴ്ചക്കുള്ളിൽ കീഴടങ്ങാൻ സുപ്രീംകോടതി നിർദ്ദേശം നൽകി. തരുണിന്റെ ഹർജി സുപ്രീംകോടതി തള്ളുകയായിരുന്നു. സഹപ്രവർത്തകയെ പീഡിപ്പിച്ച കേസിൽ പത്ത് വർഷത്തെ കഠിന തടവാണ് ബോംബെ ഹൈക്കോടതി വിധിച്ചത്.

2013 നവംബറിൽ ഗോവയിലെ ഫൈവ് സ്റ്റാർ ഹോട്ടലിലെ ലിഫ്റ്റിനുള്ളിൽ വെച്ച് തഹൽക്കയിലെ ജൂനിയർ സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് തരുൺ തേജ്പാലിനെതിരെയുള്ള കേസ്. എന്നാൽ, 2021 മേയിൽ തേജ്പാലിനെ ഗോവയിലെ വിചാരണക്കോടതി വെറുതെവിട്ടിരുന്നു. പിന്നാലെ പരാതിക്കാരിയുടെ സ്വഭാവത്തെയും മൊഴിയെയും തെറ്റായ രീതിയിൽ വിലയിരുത്തിയാണ് വിചാരണക്കോടതി വിധിയെന്ന് ചൂണ്ടിക്കാട്ടി ഗോവ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. അപ്പീലിൽ വിശദമായ വാദം കേട്ട ഹൈക്കോടതി വിചാരണക്കോടതിയുടെ കണ്ടെത്തലുകൾ തള്ളുകയും തേജ്പാൽ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയുമായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അമ്പലത്തില്‍ പോകുന്നതിനിടെ ഡിജെ, ശബ്ദം താങ്ങാനായില്ല; നെഞ്ചുവേദനയെ തുടർന്ന് യുവതി മരിച്ചു
കുടുംബത്തിന് നാണക്കേടുണ്ടാക്കി; തെലങ്കാനയിൽ പെൺകുട്ടിയെ കാമുകൻ കൊലപ്പെടുത്തി, നിർദ്ദേശം നൽകിയത് പിതാവ്