തെലങ്കാനയിൽ സ്വന്തം മകളെ കൊലപ്പെടുത്താൻ കാമുകന് നിർദ്ദേശം നൽകി പിതാവ്. കുടുംബത്തിന് നാണക്കേടുണ്ടാക്കി എന്ന് ആരോപിച്ചാണ് കാമുകനായ ടെക്കിയോട് മകളെ കൊലപ്പെടുത്താൻ പിതാവ് ആവശ്യപ്പെട്ടത്

തെലങ്കാന: തെലങ്കാനയിൽ സ്വന്തം മകളെ കൊലപ്പെടുത്താൻ കാമുകന് നിർദ്ദേശം നൽകി പിതാവ്. കുടുംബത്തിന് നാണക്കേടുണ്ടാക്കി എന്ന് ആരോപിച്ചാണ് കാമുകനായ ടെക്കിയോട് മകളെ കൊലപ്പെടുത്താൻ പിതാവ് ആവശ്യപ്പെട്ടത്. പിതാവിന്‍റെ നിർദ്ദേശപ്രകാരം കാമുകൻ യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. മാനസ (33) ആണ് കൊല്ലപ്പെട്ടത്. മകളുടെ ജീവിതരീതി കുടുംബത്തിന് നാണക്കേടുണ്ടാക്കുന്നു എന്ന് വിശ്വസിച്ച പിതാവ്, മകളെ ഒഴിവാക്കാനായി യുവാവിനെ സമീപിക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണത്തിൽ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരികയും ചെയ്തു. കൊലപാതകം നടത്തിയ പങ്കാളിയെയും കൊലപാതകത്തിന് ഗൂഢാലോചന നടത്തുകയും പ്രേരണ നൽകുകയും ചെയ്ത പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു.