
ഹൈദരാബാദ്: മസ്തിഷ്‌കമരണം സംഭവിച്ച 14 മാസം പ്രായമുള്ള കുഞ്ഞിന്റെ വൃക്ക കഴിഞ്ഞ ഏഴു വർഷമായി ഡയാലിസിസിന് വിധേയയാകുന്ന 58 കാരിയായ സ്ത്രീയ്ക്ക് മാറ്റിവച്ചു. ഹൈരാബാദിലെ കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (കിംസ്) സർജൻമാരാണ് അപൂർവ ശസ്ത്രക്രിയ നടത്തിയത്. ശിശുവിന്റെയും സ്ത്രീയുടെയും അവയവങ്ങളുടെ വലിപ്പത്തിൽ കാര്യമായ വ്യത്യാസം ഉള്ളതിനാൽ അപൂർവ്വമായ ശസ്ത്രക്രിയയാണ് നടത്തിയതെന്ന് വൃക്ക മാറ്റിവയ്ക്കൽ നടത്തിയ സംഘത്തെ നയിച്ച ഡോ. ഉമാമഹേശ്വര റാവു വിശദീകരിച്ചു.
ശിശുവിന്റെ വൃക്കയുടെ വലുപ്പവും സ്വീകർത്താവിന്റെ ശരീരം അത് സ്വീകരിക്കുന്നതിനുള്ള സാധ്യതയും ഉൾപ്പെടെ ഈ ശസ്ത്രക്രിയയിൽ ഒരുപാട് ഘടകങ്ങളുണ്ട്. മൂന്ന് വയസ് വരെയാണ് മനുഷ്യ ശരീരത്തിൽ വൃക്ക വളരുക. ഈ കേസിൽ മാറ്റി വെച്ച വൃക്ക സ്ത്രീയുടെ ശരീരത്തിനുള്ളിൽ വളരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉമാമഹേശ്വര റാവുവിന്റെ നേതൃത്വത്തിൽ ഡോ. പരാഗ്, ഡോ. ചേതൻ, ഡോ. ദിവാകർ നായിഡു ഗജ്ജല, ഡോ. വി എസ്. റെഡ്ഡി, ഡോ. ഗോപീചന്ദ്, ഡോ. ശ്രീ ഹർഷ, ഡോ. നരേഷ് കുമാർ, ഡോ. മുരളി മോഹൻ എന്നിവരടങ്ങിയ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam