
പറ്റ്ന: തെരഞ്ഞെടുപ്പിന് പത്ത് ദിവസം മാത്രം ശേഷിക്കേ ബിഹാറിൽ രാഷ്ട്രീയ ലോക് സമത പാർട്ടി പിളർന്നു. പാർട്ടി ജനറൽ സെക്രട്ടറി അരുൺ കുശ്വാഹയുടെ നേതൃത്വത്തിൽ ഒരു വിഭാഗം ബിജെപിയിൽ ചേർന്നു. പാറ്റ്നയിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി ഭൂപേന്ദ്ര യാദവിൽ നിന്ന് അംഗത്വം സ്വീകരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിനേ രാജ്യം നയിക്കാനാകുയെന്നും, ആർഎൽഎസ്പി ഉൾപ്പെട്ട മൂന്നാം മുന്നണിക്ക് പ്രസക്തിയില്ലെന്നും അരുൺ കുശ്വാഹ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.പാർട്ടി അധ്യക്ഷൻ ഉപേന്ദ്ര കു ശ്വാഹയുടെ നേതൃത്വത്തിൽ മൂന്നാം മുന്നണി രൂപീകരിച്ചതിന് പിന്നാലെയാണ് പിളർപ്പ് . തേജസ്വിയാദവിനോട് കലഹിച്ച് അടുത്തിടെയാണ് ആർഎൽഎസ്പി മഹാസഖ്യം വിട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam