റിസര്‍വ് ബാങ്ക് ജനറല്‍ മാനേജര്‍ ഹോട്ടല്‍ മുറിയില്‍ ജീവനൊടുക്കി

Published : Oct 26, 2019, 09:12 AM ISTUpdated : Oct 26, 2019, 09:50 AM IST
റിസര്‍വ് ബാങ്ക് ജനറല്‍ മാനേജര്‍ ഹോട്ടല്‍ മുറിയില്‍ ജീവനൊടുക്കി

Synopsis

വെള്ളിയാഴ്ച രാവിലെ വിളിച്ചിട്ടും ആശിഷ് പ്രതികരിക്കാത്തതില്‍ സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. 

ഭുവനേശ്വര്‍: റിസര്‍വ് ബാങ്ക് ജനറല്‍ മാനേജറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഗുവാഹത്തി ബ്രാഞ്ചിലെ ജനറല്‍ മാനേജര്‍ ആശിഷ് രഞ്ചന്‍ ആണ് ആത്മഹത്യ ചെയ്തത്. ചന്ദിഖോലില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. 

ഒഡീഷയിലെ ജജ്പൂര്‍ ജില്ലയിലെ നരഹരിപൂര്‍ സ്വദേശിയാണ് ആശിഷ് രഞ്ചന്‍. അമ്മയെ കാണാന്‍ നാട്ടിലെത്തിയതായിരുന്നു ആശിഷ്. അതിനുശേഷം ഭുവനേശ്വറിലെത്തി ഭാര്യയെയും കണ്ടു. കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ഡോക്ടറാണ് ഭാര്യ. 12ാം ക്ലാസില്‍ പഠിക്കുന്ന ഒരു മകനുമുണ്ട് ആശിഷിന്. 

ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അസിസ് ഹോട്ടലില്‍ റൂമെടുത്തത്. വെള്ളിയാഴ്ച രാവിലെ വിളിച്ചിട്ടും ആശിഷ് പ്രതികരിക്കാത്തതില്‍ സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. 

പൊലീസ് എത്തിയപ്പോഴാണ് ആശിഷ് മുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ചതായി കണ്ടെത്തിയത്. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പലസ്തീൻ സിനിമകൾ വേണ്ടെന്ന് കേന്ദ്രം, പലസ്തീൻ കവിത വായിച്ച് പ്രതിഷേധിച്ച് പ്രകാശ് രാജ്, സിദ്ധരാമയ്യ ഇടപെടണമെന്നും ആവശ്യം, പ്രതികരിക്കാതെ മുഖ്യമന്ത്രി
മകനെ രക്ഷിക്കാൻ പുലിയെ കൊന്ന് അച്ഛൻ, പുലിയെ കൊന്ന അച്ഛനും മകനുമെതിരെ കേസ്