കാശെറിഞ്ഞ് കാശ് വാരാൻ എൽഐസി: ഒരു സ്വകാര്യ ബാങ്കിൽ കൂടി നിക്ഷേപം വർധിപ്പിക്കും

Published : Dec 11, 2021, 08:23 AM IST
കാശെറിഞ്ഞ് കാശ് വാരാൻ എൽഐസി: ഒരു സ്വകാര്യ ബാങ്കിൽ കൂടി നിക്ഷേപം വർധിപ്പിക്കും

Synopsis

കഴിഞ്ഞ മാസം 29ന് എൽഐസിക്ക്‌ റിസർവ് ബാങ്കിൽ നിന്നും ഓഹരി വർദ്ധിപ്പിക്കാൻ അനുമതി കിട്ടിയെന്ന് കൊടക് മഹിന്ദ്ര ബാങ്ക് വെളിപ്പെടുത്തിയിരുന്നു

ദില്ലി: ഓഹരി വിറ്റഴിക്കൽ ലക്ഷ്യമിടുന്ന പൊതുമേഖലാസ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, സ്വകാര്യ ബാങ്കായ ഇൻഡസ്ഇൻഡ് ബാങ്കിൽ നിക്ഷേപം വർധിപ്പിക്കും. ബാങ്കിലെ ഓഹരി നിക്ഷേപം 9.99 ശതമാനം ആയി ഉയർത്താൻ എൽഐസിക്ക് റിസർവ് ബാങ്കിൽ നിന്നും അനുമതി കിട്ടി.

കഴിഞ്ഞ മാസം 29ന് എൽഐസിക്ക്‌ റിസർവ് ബാങ്കിൽ നിന്നും ഓഹരി വർദ്ധിപ്പിക്കാൻ അനുമതി കിട്ടിയെന്ന് കൊടക് മഹിന്ദ്ര ബാങ്ക് വെളിപ്പെടുത്തിയിരുന്നു. നിലവിലെ നിക്ഷേപം 9.99 ശതമാനമാക്കി ഉയർത്താൻ ആയിരുന്നു അനുമതി. ഒരു വർഷ കാലത്തിനുള്ളിൽ ഓഹരി നിക്ഷേപം വർദ്ധിപ്പിക്കണം.

സെപ്തംബർ 30 ലെ കണക്കനുസരിച്ച് കൊടാക് മഹീന്ദ്ര ബാങ്കിൽ എൽഐസിക്ക് 4.96 ശതമാനമാണ്. ഉദയ് കൊടാകിനും കുടുംബത്തിനുമായി 26 ശതമാനം ഓഹരിയുണ്ട്. കാനഡ പെൻഷൻ പ്ലാൻ ഇൻവെസ്റ്റ്മെന്റ് ബോർഡിന് 6.37 ശതമാനം ഓഹരിയുണ്ട്. പ്രമോട്ടർമാരുടെ ഓഹരി വിഹിതം 15 ശതമാനമാക്കണമെന്ന റിസർവ് ബാങ്ക് നിർദ്ദേശത്തിനെതിരെ ഉദയ് കൊടാക് കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് റിസർവ് ബാങ്ക് പ്രമോട്ടർ വിഹിതം 26 ശതമാനമായി നിജപ്പെടുത്തിയത്.

നിലവിൽ രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയാണ് എൽഐസി. രാജ്യത്തെ പൊതുമേഖലാ സ്ഥാപനം എന്ന നിലയിൽ, കോർപ്പറേഷൻ സ്വകാര്യവൽക്കരണത്തിന് നീങ്ങുമ്പോൾ എതിർപ്പുകളും ശക്തമാണ്. അതേസമയം കേന്ദ്ര സർക്കാർ തീരുമാനത്തിൽ ഉറച്ചു തന്നെ മുന്നോട്ടു പോവുകയാണ്. ഐപിഒയിൽ പരമാവധി നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യവുമായാണ് എൽഐസിയുടെ കൊടാക് മഹീന്ദ്ര ബാങ്കിലെയും ഇൻഡസ്ഇൻഡ് ബാങ്കിലെയും  നിക്ഷേപം വർധിപ്പിക്കുന്നതും.

എൽഐസിയുടെ അഞ്ച് മുതൽ 10 ശതമാനം വരെ ഓഹരികൾ വിറ്റഴിച്ച് 900 ബില്യൺ രൂപ സമാഹരിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട മൂല്യനിർണയ നടപടികളാണ് ഇപ്പോൾ എൽഐസിയിൽ പുരോഗമിക്കുന്നത്. ഇന്ത്യൻ സാമ്പത്തിക രംഗത്ത് ഏറ്റവും വലിയ ഐപിഒ ആയിരിക്കും എൽഐസിയുടേതെന്നാണ് കരുതപ്പെടുന്നത്. എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റ്, ഗോൾഡ്മാൻ സാക്സ്, സിറ്റി ഗ്രൂപ്പ് എന്നിവയടക്കം പത്ത് ബാങ്കുകളെ ഇതുമായി ബന്ധപ്പെട്ട നടപടികൾ കേന്ദ്രസർക്കാർ ചുമതലപ്പെടുത്തിയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന