പുൽവാമ: ഫോറൻസിക് റിപ്പോർട്ട് പുറത്ത്, ആഘാതം കൂട്ടാൻ ഉപയോഗിച്ചത് വീര്യമേറിയ ആർഡിഎക്സ്

By Web TeamFirst Published Jul 4, 2019, 8:41 AM IST
Highlights

വീര്യമേറിയ ആർഡിഎക്സും അമോണിയം നൈട്രേറ്റും ഉപയോ​ഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്ന് കണ്ടെത്തി. ആക്രമണത്തിന്റെ ഭീകരത വർധിപ്പിക്കാനാണ് ആർഡിഎക്സ് ഉപയോഗിച്ചതെന്ന്  റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ദില്ലി: പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഫോറൻസിക്ക് റിപ്പോർട്ട് സമർപ്പിച്ചു. വീര്യമേറിയ ആർഡിഎക്സും അമോണിയം നൈട്രേറ്റും ഉപയോ​ഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്ന് കണ്ടെത്തി. ആക്രമണത്തിന്റെ ഭീകരത വർധിപ്പിക്കാനാണ് ആർഡിഎക്സ് ഉപയോഗിച്ചതെന്ന്  റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

സെന്റർ ഫോറസൻസിക് സയൻസ് ലബോട്ടറിയിലെ വിദ​ഗ്ധരാണ് റിപ്പോർട്ട് അന്വേഷണ സംഘത്തിന് സമർപ്പിച്ചത്. ആർഡിഎക്സും അമോണിയം നൈട്രേറ്റും നിറച്ച മാരുതി ഇക്കോ കാറാണ് സിആർപിഎഫ് വാഹനത്തിന് നേരെ ഇടിച്ചുകയറ്റിയത്. ഇടിയുടെ ആഘാതത്തിൽ കാറിലുള്ള സ്ഫോടനവസ്തുക്കൾ പൊട്ടിത്തെറിക്കുകയായിരുന്നു. 

ഫെബ്രുവരി 14 നാണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം നടന്നത്. ജമ്മു കശ്മീരിലെ പുല്‍വാമയിലെ ദേശീയ പാതയില്‍ വെച്ച് ഭീകരൻ സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനിടയിലേക്ക് ഇടിച്ചുകയറ്റി ആക്രമണം നടത്തുകയായിരുന്നു. 40 ജവാന്മാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 

click me!