കേരളത്തിന്റെ ഐ.ടി വികസനം ചർച്ച ചെയ്യാൻ റികോഡ് കേരള 2025, സംസ്ഥാനത്തിന്‍റെ ഐടി റോഡ്‍മാപ്പും പുറത്തിറക്കും

Published : Oct 23, 2025, 10:09 PM IST
recode kerala

Synopsis

2031 ലക്ഷ്യം വച്ചുള്ള സംസ്ഥാനത്തിന്റെ ഐടി റോഡ്‍മാപ്പും ചടങ്ങിൽ പുറത്തിറക്കും. എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനില്‍ ഇന്‍ഫോപാര്‍ക്ക് വികസിപ്പിച്ച പ്രീമിയം കോവര്‍ക്കിംഗ് സ്‌പേസായ ഐ ബൈ ഇന്‍ഫോപാര്‍ക്കിന്‍റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.

കൊച്ചി: സംസ്ഥാന സർക്കാരിന്റെ വിഷന്‍ 2031 ന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവര സാങ്കേതിക രംഗത്തെ വളര്‍ച്ചയും ലക്ഷ്യങ്ങളും ചർച്ചചെയ്യാനായി വികസന സെമിനാർ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 28ന് കൊച്ചിയിലാണ് ഐ.ടി വകുപ്പിന്റെ നേതൃത്വത്തിൽ റികോഡ് കേരള 2025 എന്ന പേരിൽ സംസ്ഥാനതല വികസന സെമിനാർ സംഘടിപ്പിക്കുന്നത്. 28ന് രാവിലെ 9 മണിക്ക് കാക്കനാട് കിന്‍ഫ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിക്കുന്ന സെമിനാറില്‍ നയരൂപകർത്താക്കളും, വ്യവസായികളും സംരംഭകരും ടെക്‌നോളജി വിദഗ്ധരും പങ്കെടുക്കും. റികോഡ് കേരള 2025 മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

2031 ലക്ഷ്യം വച്ചുള്ള സംസ്ഥാനത്തിന്റെ ഐടി റോഡ്‍മാപ്പും ചടങ്ങിൽ പുറത്തിറക്കും. എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനില്‍ ഇന്‍ഫോപാര്‍ക്ക് വികസിപ്പിച്ച പ്രീമിയം കോവര്‍ക്കിംഗ് സ്‌പേസായ ഐ ബൈ ഇന്‍ഫോപാര്‍ക്കിന്‍റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ.ടി. വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ശ്രീറാം സാംബശിവ റാവു ഐ.എ.എസ്. വകുപ്പിന്റെ നേട്ടങ്ങളും മുന്നോട്ടുള്ള പദ്ധതികളും അവതരിപ്പിക്കും.

തുടർന്ന് വിവിധ സെഷനുകളിലായി ഡിജിറ്റല്‍ ഗവര്‍ണന്‍സ്, ടെക്‌നോളജി ഇന്നവേഷന്‍, എന്റര്‍പ്രണര്‍ഷിപ്പ്, തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. നവകേരളം ലക്ഷ്യം വച്ചുള്ള ഐ.ടി. പരിസ്ഥിതി, ഇ-ഗവര്‍ണന്‍സ് മോഡലുകള്‍, സ്റ്റാര്‍ട്ടപ്പ് കൂട്ടായ്മകള്‍, ടെക്നോപാര്‍ക്ക്–ഇന്‍ഫോപാര്‍ക്ക്–സൈബര്‍പാര്‍ക്ക് വികസനം തുടങ്ങിയ വിഷയങ്ങളും സെമിനാറില്‍ പ്രധാന ചര്‍ച്ചയാകും. ഐ ടി പ്രൊഫഷണലുകള്‍, സംരംഭകര്‍, വിദ്യാര്‍ഥികള്‍ എന്നിവർക്കാണ് റികോഡ് കേരള 2025 ൽ പങ്കെടുക്കാൻ അവസരമുള്ളത്. പങ്കെടുക്കാൻ താല്പര്യമുള്ളവർ www.recodekerala.in എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യുക.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിജയ്ക്ക് 'കൈ'കൊടുക്കാതെ കോണ്‍ഗ്രസ്; ടിവികെയുമായി ഇപ്പോൾ സഖ്യത്തിനില്ല, പരസ്യ പ്രസ്താവനകൾ വിലക്കി എഐസിസി
ക്ഷേത്ര ദർശനത്തിനെന്ന് പറഞ്ഞ് 4 ബസുകളിലായി സ്ത്രീകളെ കൊണ്ടുപോയി, അടുത്ത ജില്ലയിൽ കൊണ്ട് പോയി വോട്ട് ചെയ്യിപ്പിച്ചു; മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ പരാതി