റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ച് ഇൻ്റർപോൾ; ഇന്ത്യയിൽ നിന്ന് റഷ്യൻ വനിത മുങ്ങി; പ്രായപൂർത്തിയാകാത്ത മകനുമായി രാജ്യം വിട്ടതിൽ അന്വേഷണം

Published : Oct 23, 2026, 11:51 AM IST
Victoria Basu

Synopsis

പ്രായപൂർത്തിയാകാത്ത മകനുമായി ഇന്ത്യ വിട്ട റഷ്യൻ വനിത വിക്ടോറിയ ബസുവിനെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. ഭർത്താവ് സൈക്കത് ബസുവുമായുള്ള കസ്റ്റഡി തർക്കം നിലനിൽക്കെ വ്യാജ രേഖകളുപയോഗിച്ചാണ് ഇവർ രാജ്യം വിട്ടത്. ഇവരെ ഇന്ത്യയിൽ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് ഡൽഹി പൊലീസ്.

ഡൽഹി: സുപ്രീം കോടതി ഉത്തരവ് ലംഘിച്ച് പ്രായപൂർത്തിയാകാത്ത മകനുമായി ഇന്ത്യ വിട്ട റഷ്യൻ വനിത വിക്ടോറിയ ബസുവിനെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. വിക്ടോറിയയെ തിരികെ ഇന്ത്യയിലെത്തിക്കുന്നതിനായി ഡൽഹി പൊലീസ് നടപടികൾ ആരംഭിച്ചതിന് പിന്നാലെയാണ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്.

ഇന്ത്യക്കാരനായ ഭർത്താവ് സൈക്കത് ബസുവുമായുള്ള തർക്കമാണ് കേസിന് ആധാരം. 2017-ലാണ് ഇവർ വിവാഹിതരായത്. 2020 ഒക്ടോബർ 29-ന് ഇവർക്ക് ആൺകുഞ്ഞ് ജനിച്ചു. എന്നാൽ ദാമ്പത്യപ്രശ്നങ്ങളെ തുടർന്ന് 2023 മാർച്ച് 13-ന് വിക്ടോറിയയും ഇവരുടെ അമ്മയും കുഞ്ഞിനെ ഉപേക്ഷിച്ച് വീടുവിട്ട് പോയെന്നാണ് സൈക്കത് ബസുവിൻ്റെ പരാതി. ഇതിന് ശേഷം കുഞ്ഞിനെ തനിക്ക് വിട്ടുതരണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. കുഞ്ഞിൻ്റെ കസ്റ്റഡി തർക്കവുമായി ബന്ധപ്പെട്ട ഹർജി ഡൽഹി സാകേത് കോടതിയുടെ പരിഗണനയിലാണ്.

കേസ് നിലനിൽക്കെ വിക്ടോറിയയോട് ഇന്ത്യ വിട്ട് പോകരുതെന്നും പാസ്‌പോർട്ട് ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. കോടതിയിൽ പാസ്‌പോർട്ട് സമർപ്പിച്ച ഇവർ കുഞ്ഞ് തൻ്റെ ഒപ്പം ആയിരിക്കെ, വ്യാജ രേഖകളുപയോഗിച്ച് ഇന്ത്യ വിട്ടെന്നാണ് കേസ്. റഷ്യൻ എംബസിയുടെ സഹായം ഇവർക്ക് ലഭിച്ചെന്നും പൊലീസ് സംശയിക്കുന്നു. ഇന്ത്യയിൽ നിന്ന് നേപ്പാൾ വഴി യുഎഇയിലെത്തി, അവിടെനിന്ന് റഷ്യയിലേക്ക് കടന്നുവെന്നാണ് ഡൽഹി പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇവരെ കണ്ടെത്തി ഡൽഹിയിൽ തിരിച്ചെത്തിക്കാനാണ് ശ്രമം നടക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ദാരിദ്ര്യം ഒരു കുറ്റമാണോ?'; കീറിയ പത്ത് രൂപ നോട്ട് മാറ്റി നൽകാൻ ചോദിച്ചതിന് ക്രൂരമർദനമേറ്റ ഫ്ലിപ്‌കാർട് ഡെലിവറി പാർട്‌‌ണർ വിഷം കഴിച്ച് മരിച്ചു
ഗ്യാനേഷ് കുമാറിന്‍റെ രാജി; ഇന്ന് പൗരാവകാശ പ്രവർത്തകരുടെ രാജ്യവ്യാപക പ്രതിഷേധം, നേഹാ ബോറയുടെ ഹർജിയിൽ ദില്ലി ഹൈക്കോടതി വിധി ഇന്ന്