
ദില്ലി : ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനുള്ള പ്രായപരിധി 25ൽ നിന്ന് 18 ആക്കി കുറയ്ക്കണമെന്ന് പാർലമെൻറ് സ്റ്റാൻഡിംഗ് കമ്മിറ്റി ശുപാർശ. സുശീൽ കുമാർ മോദിയുടെ അദ്ധ്യക്ഷതയിലുള്ള നിയമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് ഈ ശുപാർശ മുന്നോട്ടു വച്ചത്. കൂടുതൽ യുവാക്കൾ ഭരണരംഗത്തേക്ക് വരാൻ ഇത് സഹായിക്കുമെന്ന് സമിതി വിലയിരുത്തി. പല രാജ്യങ്ങളിലും പ്രായപരിധി കുറച്ചത് വിജയകരമെന്നും പാർലമെൻറിൽ വച്ച റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ശുപാർശയോട് യോജിപ്പില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത്. പ്രായപരിധി മാറ്റാൻ ഭരണഘടന ഭേദഗതി വേണ്ടി വരും.
സിനിമകളെ വെല്ലുന്ന പദ്ധതി, എല്ലാം അരുണിനെ സ്വന്തമാക്കാൻ! അവസാനം പൊലീസിന് അനുഷയുടെ മൊഴി