
മുംബൈ: കോഴിക്കറിയും ചൈനീസ് ഭക്ഷണവും കൂടുതലായി നൽകിയില്ല. ഭാര്യയെ ആക്രമിച്ച് ഭർത്താവ്. ബുധനാഴ്ചയാണ് 38കാരൻ ഭാര്യയെ ആക്രമിച്ചതിന് അറസ്റ്റിലായത്. അത്താഴത്തിന് കോഴിക്കറിയും ചൈനീസ് വിഭവങ്ങളും കുറഞ്ഞ് പോയെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. അജയ് അരുൺ ദഭാഡെ എന്നയാളാണ് ഭാര്യ സ്വാതി ദഭാഡെയെ മർദ്ദിച്ചതിനാണ് അറസ്റ്റിലായത്. വാക്കേറ്റത്തിനിടെ ഇരുമ്പ് വടി കൊണ്ടും യുവതിക്ക് മർദ്ദനമേറ്റിട്ടുണ്ട്.
ജൂലൈ 3നായിരുന്നു ദമ്പതികളുടെ ട്രോംബെയിലെ കോളിവാഡയിലെ വസതിയിൽ വച്ചായിരുന്നു ആക്രമണം. തലയ്ക്ക് പരിക്കേറ്റ 37കാരി ശതാബ്ദതി ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്വാതി ഗുരുതരാവസ്ഥയിൽ നിന്ന് പുറത്ത് വന്നതിന് പിന്നാലെയാണ് സംഭവത്തിൽ പൊലീസ് കേസ് എടുത്തത്. ട്രോംബെയിലെ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ഭക്ഷണം തീർന്ന് പോയതിനാലാണ് കൂടുതൽ വിളമ്പാൻ സാധിച്ചതെന്നാണ് പൊലീസിനോട് യുവതി മൊഴി നൽകിയത്. സംഭവത്തിൽ കൊലപാതക ശ്രമം, മനപൂർവ്വം മുറിവേൽപ്പിക്കാൻ ശ്രമം, ആക്രമണം, ഗാർഹിക പീഡനം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്.
യുവതിയുടെ ഭർത്താവിന്റെ അമ്മയ്ക്കെതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഭാര്യയ്ക്കെതിരായ മകന്റെ ക്രൂരതയ്ക്ക് കൂട്ട് നിന്നതിനാണ് അറസ്റ്റ്. ഈ വർഷം ജൂൺ ആദ്യത്തിൽ യുവതി ഗാർഹിക പീഡനത്തിന് ഭർത്താവിനും അമ്മയ്ക്കുമെതിരെ കേസ് എടുത്തിരുന്നു. അഞ്ച് ലക്ഷം രൂപ സ്ത്രീധനം നൽകിയില്ലെന്ന് ആരോപിച്ച് മർദ്ദിച്ചെന്നായിരുന്നു പരാതി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam