
ചെന്നൈ: ദില്ലിയിലെ റിപ്പബ്ലിക് ദിന (Republic Day) പരേഡിൽ പ്രദർശാനുമതി നിഷേധിച്ച ഫ്ലോട്ട് തമിഴ്നാട് ചെന്നൈയിലെ റിപ്പബ്ലിക് പരേഡിൽ പ്രദർശിപ്പിച്ചു. സ്വാതന്ത്യ സമര സേനാനികളായ വി.ഒ.ചിദംബരം പിള്ള, റാണിവേലു നാച്യാർ, വീര പാണ്ഡ്യ കട്ടബൊമ്മൻ, മരുതുപാണ്ഡ്യാർസഹോദരങ്ങൾ, മഹാകവി സുബ്രഹ്മണ്യഭാരതി തുടങ്ങിയവരുടെരൂപങ്ങളാണ് ഫ്ലോട്ടിൽ ഉൾപ്പെടുത്തിയത്. ഇത് കൂടാതെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ തമിഴ്നാട് എന്ന വിഷയത്തെ അധികരിച്ച് മറ്റ്മൂന്ന് ഫ്ലോട്ടുകൾ കൂടി റിപ്പബ്ലിക് ദിന പരേഡിൽ പ്രദർശിപ്പിച്ചു.
തമിഴ്നാട്ടിലെ മറ്റ് നഗരങ്ങളിലും വരും ദിവസങ്ങളിൽ ഈ നിശ്ചലദൃശ്യങ്ങൾ പ്രദർശിപ്പിക്കാനാണ് സ്റ്റാലിൻ സർക്കാരിന്‍റെ തീരുമാനം. ചെന്നൈയിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ ഗവർണർ ആർ എൻ രവിയും മുഖ്യമന്ത്രി എം കെ സ്റ്റാലിനുമടക്കം (MK Stalin) പ്രമുഖർപങ്കെടുത്തു. കൊവിഡ് വ്യാപനം കാരണം പൊതുജനങ്ങൾക്ക് പരേഡ്ഗ്രൗണ്ടിൽ പ്രവേശനം ഇല്ലായിരുന്നു. ഏഴായിരത്തോളം പൊലീസുകാരെയാണ് റിപ്പബ്ലിക് ദിന സുരക്ഷക്കായി ചെന്നൈയിൽവിന്ന്യസിച്ചിരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam