
ദില്ലി: നിമിഷ പ്രിയയുടെ വധശിക്ഷയിൽ കാന്തപുരത്തെ വീണ്ടും തള്ളി കേന്ദ്രം. അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. വധശിക്ഷ റദ്ദാക്കും എന്ന അവകാശവാദം ശരിയല്ലെന്നും ഇത്തരമൊരു കേസിൽ തെറ്റായ വിവരം പ്രചരിപ്പിക്കരുതെന്നും കേന്ദ്രം വ്യക്തമാക്കി.
നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദ് ചെയ്യാന്‍ ധാരണയായെന്ന് എ പി അബൂബക്കർ മുസ്ലിയാർ ദി ഫെഡറൽ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാല്‍ ഇത് കേന്ദ്രം സ്ഥിരീകരിച്ചിട്ടില്ല. ഉന്നതതല യോഗത്തിൽ ആണ് വധശിക്ഷ റദ്ദാക്കാന്‍ ധാരണ ആയതെന്നാണ് കാന്തപുരം പറഞ്ഞത്. വധശിക്ഷ റദ്ദാക്കിയെന്ന് ആദ്യമായാണ് കാന്തപുരം നേരിട്ട് പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam