ജീവനക്കാര്‍ക്കും അര്‍ഹരായ കുടുംബാംഗങ്ങള്‍ക്കും കൊവിഡ് വാക്സിന്‍ വിതരണം ചെയ്യുമെന്ന് റിലയന്‍സ്

By Web TeamFirst Published Apr 23, 2021, 3:51 PM IST
Highlights

ആര്‍ സുരക്ഷ എന്ന പേരിലാണ് റിലയന്‍സ് ജീവനക്കാര്‍ക്കുള്ള വാക്സിന്‍ വിതരണം നടക്കുക. 

മുംബൈ: ജീവനക്കാര്‍ക്കും അവരുടെ അര്‍ഹരായ കുടുംബത്തിനുമുള്ള വാക്സിന്‍ വിതരണം മെയ് 1 മുതല്‍ ആരംഭിക്കുമെന്ന് റിലയന്‍സ്. ആര്‍ സുരക്ഷ എന്ന പേരിലാണ് റിലയന്‍സ് ജീവനക്കാര്‍ക്കുള്ള വാക്സിന്‍ വിതരണം നടക്കുക. മൂന്ന് ലക്ഷത്തോളം ജീവനക്കാര്‍ ഒട്ടുതാമസിയാതെ വാക്സിന്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടതിനേത്തുടര്‍ന്നാണ് തീരുമാനമെന്നാണ് റിലയന്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി തന്‍റെ കത്തില്‍ വിശദമാക്കുന്നു.

Reliance will roll out our own vaccination programme, R-Surakshaa, across locations for all our employees and eligible family members above the age of 18 years, effective May 1: Reliance Industries Limited pic.twitter.com/bh2U9Atb5R

— ANI (@ANI)

അടുത്ത ഏതാനും ആഴ്ചകള്‍ കൊവിഡ് പൊസിറ്റീവ് കേസുകള്‍ വര്‍ധിക്കാനാണ് സാധ്യത. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചകളും ചെയ്യാന്‍ പാടില്ലാത്ത സമയമാണ് ഇത്.മുന്‍കരുതലും വൃത്തിയും പുലര്‍ത്തുക. ജീവനക്കാര്‍ക്കും അര്‍ഹരായ കുടുംബാംഗങ്ങള്‍ക്കുമുള്ള വാക്സിന്‍ ഉടന്‍ തന്നെ എടുക്കണം. ടീമിലെ അംഗങ്ങളുടെ സുരക്ഷയ്ക്ക് മുന്‍കരുതല്‍ നല്‍കിയാവണം നടപടികളെന്നും മുകേഷ് അംബാനി കത്തില്‍ വിശദമാക്കുന്നു. അടുത്ത മൂന്ന് മാസത്തേക്കുള്ള കൊവിഡ് പ്രതിരോധ നടപടികളേക്കുറിച്ചും കത്ത് വ്യക്തമാക്കുന്നുണ്ട്.

 

മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി

click me!