
ദില്ലി : സദ്‍ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷാ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട ഹേബിയസ് കോർപസ് ഹർജിയിലെ നടപടികൾ അവസാനിപ്പിച്ച് സുപ്രീംകോടതി. ആശ്രമത്തിലെ രണ്ട് വനിതാ അന്തേവാസികളുടെ പിതാവ് നൽകിയ ഹേബിയസ് കോർപസ് ഹർജിയാണ് സുപ്രീം കോടതി തീർപ്പാക്കിയത്.
വനിത അന്തേവാസികൾ അവരുടെ സ്വന്തം ഇഷ്ടപ്രകാരമാണ് താമസിക്കുന്നതെന്ന് ബോധ്യമായെന്ന് കോടതി പറഞ്ഞു. ഈ ഹർജിയുടെ അടിസ്ഥാനത്തിൽ മദ്രാസ് ഹൈക്കോടതി ഫൗണ്ടേഷനെതിരെ നടത്താൻ നിർദ്ദേശിച്ച അന്വേഷണവും സുപ്രീംകോടതി റദ്ദാക്കി.
വയനാടിന് പ്രത്യേക സഹായം പരിഗണനയിലെന്ന് കേന്ദ്രം ഹൈക്കോടതിയിൽ
എന്നാൽ ഉത്തരവ് ഇഷാ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട സംസ്ഥാന പൊലീസ് നടത്തുന്ന മറ്റ് അന്വേഷണങ്ങളെ ബാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഹർജി നൽകിയ വനിത അന്തേവാസികളുടെ പിതാവിന് ഇവരെ പൊലീസിനൊപ്പമല്ലാതെ ആശ്രമത്തിലെത്തി കാണമെന്നും കോടതി അറിയിച്ചു. ഹേബിയസ് കോർപസ് ഹർജിയിൽ വ്യക്തി താൽപര്യത്തിനപ്പുറം രാഷ്ട്രീയ താൽപര്യമുണ്ടോ എന്നും കോടതി വാക്കാൽ പരാമർശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam