വിവാഹത്തിന് വേണ്ടി മതം മാറുന്നത് അംഗീകരിക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി

By Web TeamFirst Published Oct 31, 2020, 1:13 PM IST
Highlights

വിവാഹത്തിന് മൂന്ന് മാസത്തിന് ശേഷം സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് എത്തിയ ദമ്പതികളുടെ പരാതിയില്‍ ആണ് കോടതിയുടെ നിര്‍ദ്ദേശം.
 

ലക്‌നൗ: വിവാഹത്തിന് വേണ്ടി മതം മാറുന്നത് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി അലഹബാദ് ഹൈക്കോടതി. വിവാഹത്തിന് മൂന്ന് മാസത്തിന് ശേഷം സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് എത്തിയ ദമ്പതികളുടെ പരാതിയില്‍ ആണ് കോടതിയുടെ നിര്‍ദ്ദേശം. മുസ്ലീം യുവതി ഹിന്ദു യുവാവിനെ വിവാഹം കഴിക്കുന്നതിന് ഒരു മാസത്തിന് മുമ്പ്  ഹിന്ദു മതത്തിലേക്ക് മാറിയിരുന്നു. 

സെപ്തംബര്‍ 23നാണ് ഇവരുടെ കേസ് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപതി തള്ളിയത്. ഇവരുടെ വിവാഹ ജീവിതത്തില്‍ ബന്ധുക്കള്‍ ഇടപെടരുതെന്ന് നിര്‍ദ്ദേശിച്ചാണ് കേസ് അവസാനിപ്പിച്ചത്. 

2020 ജൂണ്‍ 29നായിരുന്നു മതംമാറ്റം. 2020 ജൂലൈ ഏഴിന് ഇവര്‍ ഹിന്ദു യുവാവിനെ വിവാഹം ചെയ്തു. വിവാഹത്തിന് വേണ്ടി മാത്രമാണ് മതം മാറിയതെന്ന് കോടതി നിരീക്ഷിച്ചു. 2014 ലെ സമാനമായ ഒരു കേസ് പ്രതിപാദിച്ച ഹൈക്കോടതി വിവാഹത്തിന് വേണ്ടിയുള്ള മതം മാറ്റം അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി.
 

click me!