
ദില്ലി: അമിത് ഷായ്ക്കെതിരായ അപകീർത്തി പരാമർശത്തിൽ രാഹുൽ ഗാന്ധിയോട് നേരിട്ട് ഹാജരാകാൻ കോടതി നിർദേശം. ജാർഖണ്ഡിലെ പ്രത്യേക കോടതിയാണ് നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
ഈ മാസം 27ന് ഹാജരാകാനാണ് കോടതിയുടെ നിർദ്ദേശം. 2018ല്‍ രാഹുൽ ഗാന്ധി നടത്തിയ 'കൊലയാളി' പരാമർശത്തിലാണ് കോടതിയുടെ നടപടി. ഇതിനെതിരെ ബിജെപിയുടെ പ്രാദേശിക നേതാവായ പ്രദാപ് ഷെട്ടാരിയ കൊടുത്ത കേസിലാണ് കോടതി നടപടി.
കേസിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഇളവ് തേടിയുള്ള രാഹുൽ ഗാന്ധിയുടെ അപേക്ഷ തള്ളിയാണ് കോടതി നിർദ്ദേശം.
അതേസമയം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന സമ്മേളനം ഇന്ന് വൈകീട്ട് മുംബൈയില്‍ നടക്കുകയാണ്. ഇതിനോടനുബന്ധമായി ഇന്ത്യാസഖ്യം ഒത്തുചേരുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഇടതുനേതാക്കള്‍ ഇതില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
Also Read:- ഉദ്ഘാടനവും ജയ് വിളിയും പത്മജയ്ക്ക്; നീരസം പ്രകടിപ്പിച്ച് ബിജെപി നേതാവ് സികെ പത്മനാഭൻ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam