പ്രൊഫസർ മാധവ് ഗാഡ്ഗിലിന്‍റെ ഭാര്യ ഡോ. സുലോചന ഗാഡ്ഗിൽ അന്തരിച്ചു

Published : Jul 25, 2025, 07:35 PM ISTUpdated : Jul 25, 2025, 07:58 PM IST
Renowned monsoon scientist Dr Sulochana Gadgil wife of Madhav Gadgil passed away

Synopsis

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിൽ കാലാവസ്ഥാ ശാസ്ത്രജ്ഞയും അധ്യാപികയുമായിരുന്നു

ബെംഗളൂരു: പ്രൊഫസർ മാധവ് ഗാഡ്ഗിലിന്‍റെ ഭാര്യ ഡോ. സുലോചന ഗാഡ്ഗിൽ അന്തരിച്ചു. 81 വയസായിരുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിൽ കാലാവസ്ഥാ ശാസ്ത്രജ്ഞയും അധ്യാപികയുമായിരുന്നു.

ബെംഗളൂരുവിൽ മകൻ സിദ്ധാർത്ഥ ഗാഡ്ഗിലിന്‍റെ വസതിയിൽ വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മൺസൂണിനെ കുറിച്ച് ആധികാരികമായി പഠിച്ച കാലാവസ്ഥാ ശാസ്ത്രജ്ഞയാണ് സുലോചന ഗാഡ്ഗിൽ.

അഞ്ചു ദശാബ്ദക്കാലത്തോളം കാലാവസ്ഥ വ്യതിയാനമടക്കമുള്ള വിഷയങ്ങളിൽ ആഴത്തിലുള്ള ഗവേഷണങ്ങള്‍ നടത്തിയ ശാസ്ത്രജ്ഞയാണ് സുലോചന ഗാഡ്ഗിൽ.

ഹാര്‍വാഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ സുലോചന പിന്നീട് 1973ൽ ബെംഗളൂരുവിലെ ഇന്ത്യൻ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ അറ്റ്മോസ്ഫെറിക് ആന്‍ഡ് ഓഷ്യാനിക് സയന്‍സ് വിഭാഗം ആരംഭിക്കുന്നതിൽ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഭ‌‌ർത്താവിനെയും സഹോദരിയയും കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു, ഇതിന് ശിക്ഷയായി സാനിറ്റൈസ‍ർ കുടിപ്പിച്ചു'; പരാതി നൽകി വനിതാ കോൺസ്റ്റബിൾ
ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഗ്രിൽ ചെയ്യാൻ വിറകും കൽക്കരിയും വേണ്ട; വ്യാപാര സ്ഥാപനങ്ങൾക്ക് കർശന നിർദേശവുമായി ദില്ലി പൊല്യൂഷൻ കൺട്രോൾ കമ്മിറ്റി