റാലിക്ക് അനുമതി ലഭിച്ചതായി കർഷകർ; ഒരു ലക്ഷം ട്രാക്ടറുകൾ അണിനിരത്താൻ ആഹ്വാനം

By Web TeamFirst Published Jan 23, 2021, 7:00 PM IST
Highlights

റിപ്പബ്ലിക് ദിന പരേഡിനെയോ സുരക്ഷയേയോ ബാധിക്കാത്ത രീതിയിൽ ട്രാക്ടർ റാലി നടത്തുമെന്നാണ് സംഘടനകൾ അറിയിക്കുന്നത്. റാലിയുടെ സഞ്ചാര പാത നാളെ തീരുമാനിക്കും.  

ദില്ലി: റിപ്പബ്ലിക്ക് ദിനത്തിൽ ട്രാക്ടർ റാലിക്ക് അനുമതി ലഭിച്ചതായി കർഷക സംഘടനകൾ. ദില്ലി നഗരത്തിൽ ജനുവരി 26ന് ട്രാക്ടർ റാലി നടത്തുമെന്നും ഇത് സംബന്ധിച്ച് പൊലീസുമായി ധാരണയിലെത്തിയെന്നും കർഷക സംഘടനകൾ അറിയിച്ചു. റാലി സമാധാനപരമായിരിക്കുമെന്ന് കർഷകർ അറിയിച്ചു. ഒരു ലക്ഷം ട്രാക്ടറുകൾ അണനിരത്തിയുള്ള റാലിക്കാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. 

റിപ്പബ്ലിക് ദിന പരേഡിനെയോ സുരക്ഷയേയോ ബാധിക്കാത്ത രീതിയിൽ ട്രാക്ടർ റാലി നടത്തുമെന്നാണ് സംഘടനകൾ അറിയിക്കുന്നത്. റാലിയുടെ സഞ്ചാര പാത നാളെ തീരുമാനിക്കും.  

ട്രാക്ടർ റാലി പാത മാറ്റുന്നതിനെ സംബന്ധിച്ച് ദില്ലി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥൻ കർഷക നേതാക്കളെ കണ്ടിരുന്നു. മൂന്ന് സമാന്തര പാതകളാണ് പൊലീസ് മുന്നോട്ട് വെച്ചിട്ടുള്ളത്. ഈ നിർദ്ദേശമാണോ കർഷകർ അംഗീകരിച്ചതെന്ന് വ്യക്തമല്ല. ദില്ലി നഗരത്തിലൂടെ റാലി നടത്താൻ അനുവദിക്കില്ലെന്നായിരുന്നു നേരത്തേ പൊലീസ് നിലപാട്.
 

click me!