ടിആര്‍പി തട്ടിപ്പ് കേസ്;റിപ്പബ്ലിക് ടിവി സിഇഒ അറസ്റ്റില്‍

Published : Dec 13, 2020, 10:32 AM ISTUpdated : Dec 13, 2020, 11:10 AM IST
ടിആര്‍പി തട്ടിപ്പ് കേസ്;റിപ്പബ്ലിക് ടിവി സിഇഒ അറസ്റ്റില്‍

Synopsis

മുന്‍കൂര്‍ ജാമ്യത്തിനായി അപേക്ഷിച്ചതിന് പിന്നാലെയാണ് കഞ്ചന്‍ധാനിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. റിപ്പബ്ലിക് ടിവി, ബോക്സ് സിനിമ,ഫക്ത് മറാത്ത എന്നീ ചാനലുകൾ തട്ടിപ്പിലൂടെ റേറ്റിംഗ്  പെരുപ്പിച്ച് കാണിച്ചെന്നായിരുന്നു മുംബൈ പൊലീസിന്‍റെ കണ്ടെത്തൽ. 

മുംബൈ: ടെലിവിഷൻ റേറ്റിംഗ് തട്ടിപ്പ് കേസിൽ റിപ്പബ്ലിക് ടിവി സിഇഒ  വികാസ് കഞ്ചൻധാനിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. രാവിലെ മുംബൈയിലെ ഫ്ലാറ്റിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നാളെ ഇദ്ദേഹത്തിന്‍റെയും റിപ്പബ്ലിക് ടിവി സിഎഫ്ഒ ശിവസുബ്രഹ്മണ്യന്‍റെയും മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്.

അറസ്റ്റിനെത്തുമ്പോൾ വാറന്‍റ് പോലും ഉണ്ടായിരുന്നില്ലെന്ന് റിപ്പബ്ലിക് ടിവി ആരോപിച്ചു. അറസ്റ്റിൽ നിന്ന് ജീവനക്കാർക്ക് സംരക്ഷണം നൽകണമെന്ന റിപ്പബ്ലിക് ടിവിയുടെ ആവശ്യം തിങ്കളാഴ്ച  സുപ്രീംകോടതി തള്ളിയിരുന്നു.  കഴിഞ്ഞ ദിവസം റിപ്പബ്ലിക് ടിവി സിഒഒ പ്രിയാ മുഖർജിയ്ക്ക് മുംബൈയിലെ കോടതി മുൻകൂർ ജാമ്യം അനുവദിച്ച സാഹചര്യത്തിൽ കൂടിയാണ് തിടുക്കപ്പെട്ടുള്ള അറസ്റ്റ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വീണ്ടും പ്രചാരണം റദ്ദാക്കി വിജയ്, ചെന്നൈയിൽ നടത്താനിരുന്ന റാലികൾ റദ്ദാക്കി, ചോദിച്ച സമയം അനുവദിച്ചില്ലെന്ന് വിശദീകരണം
മദ്റസയിൽ 10 വയസ്സുകാരന് ക്രൂരമർദ്ദനം, ഒരാൾ പിടിച്ചുകൊടുത്തു, മറ്റൊരാൾ അടിച്ചു, രണ്ട് അധ്യാപകർ അറസ്റ്റിൽ