ഭക്ഷണമുണ്ടാക്കുന്നതിനെ ചൊല്ലി തര്‍ക്കം; റസ്റ്റോറന്റ് ഉടമയെ ജീവനക്കാര്‍ ചേര്‍ന്ന് മര്‍ദിച്ചുകൊന്നു

Published : Jul 23, 2023, 09:03 PM ISTUpdated : Jul 23, 2023, 09:22 PM IST
ഭക്ഷണമുണ്ടാക്കുന്നതിനെ ചൊല്ലി തര്‍ക്കം; റസ്റ്റോറന്റ് ഉടമയെ ജീവനക്കാര്‍ ചേര്‍ന്ന് മര്‍ദിച്ചുകൊന്നു

Synopsis

കഴിഞ്ഞ ദിവസം രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന റസ്റ്റോറന്റ് ഉടമ ഞായറാഴ്ച രാവിലെയാണ് മരിച്ചത്.

ജയ്പൂര്‍: റസ്റ്റോറന്റിലുണ്ടായ തര്‍ക്കത്തിനിടെ ഉടമയെ ജീവനക്കാര്‍ ചേര്‍ന്ന് മര്‍ദിച്ചു കൊന്നു. രാജസ്ഥാനിലെ കല്‍വാറിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന റസ്റ്റോറന്റ് ഉടമ ഞായറാഴ്ച രാവിലെയാണ് മരിച്ചത്.

45കാരനായ ഹമിര്‍ സിങ് എന്നയാളാണ് മരിച്ചത്. ഇയാളുടെ റസ്റ്റോറന്റില്‍ ജോലി ചെയ്തിരുന്ന ഉത്തര്‍പ്രദേശ് സ്വദേശികളായ സുനില്‍, ബബ്‍ലു എന്നിവരാണ് കേസിലെ പ്രതികള്‍. ഇരുവരും സഹോദരങ്ങളാണെന്ന് പൊലീസ് അറിയിച്ചു.  ഭക്ഷണം തയ്യാറാക്കുന്ന കാര്യത്തെച്ചൊല്ലി ഹമിര്‍ സിങും പ്രതികളും തമ്മില്‍ ശനിയാഴ്ച രാത്രി തര്‍ക്കമുണ്ടായി. ഇതേ തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ഹമിറിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ശേഷം പ്രതികള്‍ ഇവിടെ നിന്ന് രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഹമിറിനെ രാത്രി തന്നെ സവായ് മാന്‍സിങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തതായി കല്‍വാര്‍ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പ്രതാപ് സിങ് അറിയിച്ചു.

Read also: ശക്തമായ മഴക്ക് സാധ്യത, ഓറഞ്ച് അലർട്ട്; രണ്ട് ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
 

PREV
Read more Articles on
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു