തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ വിഐപി ദർശനത്തിന് നിയന്ത്രണം, ഫോണിനും നിരോധനം

Published : Aug 08, 2026, 05:30 PM IST
Vijay

Synopsis

സിനിമാ താരങ്ങൾ, രാഷ്ട്രീയനേതാക്കൾ തുടങ്ങിയവർക്കും ബാധകമെന്ന് എന്ന് ദേവസ്വം വകുപ്പ് വ്യക്തമാക്കി.

ചെന്നൈ: തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ വിഐപി ദർശനത്തിന് നിയന്ത്രണം. വിഐപി സന്ദർശനത്തിന് തലേന്ന് തന്നെ വിവരം അറിയിക്കണമെന്നാണ് പുതിയ തീരുമാനം. ക്ഷേത്രത്തിൽ എത്തുന്ന സമയവും ഒപ്പമുള്ളവരുടെ എണ്ണാവുന്ന അറിയിക്കണം. ക്ഷേത്രത്തിനുള്ളിൽ വീഡിയോ ചിത്രീകരണവും അനുവദിക്കില്ല. സിനിമാ താരങ്ങൾ, രാഷ്ട്രീയനേതാക്കൾ തുടങ്ങിയവർക്കും ബാധകമെന്ന് എന്ന് ദേവസ്വം വകുപ്പ് വ്യക്തമാക്കി. സാധാരണക്കാരായ ഭക്തർക്ക് തടസ്സം ഉണ്ടാകാതിരിക്കാനാണ് പുതിയ നിർദേശങ്ങളെന്ന് സർക്കാർ അറിയിച്ചു. ക്ഷേത്രത്തിനുള്ളിൽ ഫോൺ നിരോധിച്ചു. റീൽസ് ചിത്രീകരണം പരിധി കടന്നതോടെയാണ് നടപടി. ക്ഷേത്രത്തിനു പുറത്ത് ഫോൺ സൂക്ഷിക്കാൻ ക്രമീകരണം ഒരുക്കും. ഇതിനായി 5 രൂപ ഫീസ് നൽകണം. സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരും. അതിനുമുൻപ് എല്ലാ ക്ഷേത്രങ്ങളും ക്രമീകരണം ഒരുക്കണമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മണ്ഡല പുനർനിർണയം: വിജയ് വിളിച്ച യോഗത്തിൽ പങ്കെടുക്കാതെ ഡിഎംകെയും അണ്ണാ ഡിഎംകെയും; 37 എംപിമാർ യോഗം ബഹിഷ്കരിച്ചു
മുംബൈ സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവന കൊളള; സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്