തമിഴ്നാട്ടിൽ 74 പേര്‍ക്ക് കൂടി ഒമിക്രോണ്‍, പുതിയ 1155 കൊവിഡ് ബാധിതര്‍; നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

Published : Dec 31, 2021, 09:11 PM ISTUpdated : Dec 31, 2021, 09:13 PM IST
തമിഴ്നാട്ടിൽ 74 പേര്‍ക്ക് കൂടി ഒമിക്രോണ്‍, പുതിയ 1155 കൊവിഡ് ബാധിതര്‍;  നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

Synopsis

സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നു. 1155 പേർക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. 589 പേർക്ക് ചെന്നൈയിൽ മാത്രം രോഗം സ്ഥിരീകരിച്ചു.

ചെന്നൈ: തമിഴ്നാട്ടിൽ 74 പേർക്ക് കൂടി ഒമിക്രോൺ (Omicron) സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം 120 ആയി. സംസ്ഥാനത്തെ ഇന്നത്തെ കൊവിഡ് ബാധിതരുടെ എണ്ണ ആയിരം കടന്നു. 1155 പേർക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. 589 പേർക്ക് ചെന്നൈയിൽ മാത്രം രോഗം സ്ഥിരീകരിച്ചു.

രോഗം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മെട്രോ തീവണ്ടികളിൽ 50 ശതമാനം യാത്രക്കാരെ മാത്രമേ അനുവദിക്കു. വിവാഹം, മറ്റ് ചടങ്ങുകൾ എന്നിവയിൽ നൂറുപേരിൽ കൂടുതൽ പേർ പാടില്ല. മരണവുമായ ബന്ധപ്പെട്ട ചടങ്ങുകൾക്ക് 50 പേർ മാത്രമേ പങ്കെടുക്കാവു. ജിം,യോഗ പരിശീലന കേന്ദ്രങ്ങൾ എന്നിവയിൽ 50 ശതമാനം മാത്രം ആളുകളെ മാത്രമെ പ്രവേശിപ്പിക്കാവു എന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. കൊവിഡും ഒമിക്രോൺ വകഭേദവും വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയന്ത്രണങ്ങൾ.

 

PREV
click me!

Recommended Stories

മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജി ആർ സ്വാമിനാഥനെതിരെ ഇംപീച്ച്മെന്‍റ് നീക്കം,തിരുപ്പരൻകുന്ദ്രം മലയിൽ ദീപം തെളിയിക്കാനുള്ള ഉത്തരവില്‍ പ്രതിഷേധവുമായി ഡിഎംകെ സഖ്യം
സുപ്രധാനം, ആധാർ കാർഡിൻ്റെ ഫോട്ടോ കോപ്പികൾ എടുക്കുന്നതിലും ആവശ്യപ്പെടുന്നതിലും വിലക്ക് വരുന്നു, പകരം പുതിയ സംവിധാനം