
ചെന്നൈ: തമിഴ്നാട്ടിലെ മന്ത്രിമാർക്കെതിരായ റിവിഷൻ നടപടിയില്‍ അതിരൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. തങ്കം തെന്നരശിനും രാമചന്ദ്രനും എതിരായ കോടതി നടപടികളിൽ ഗുരുതര പിഴവ്. പ്രത്യേക കോടതികളിൽ എന്തോ ചീഞ്ഞുനാറുന്നുവെന്നും. ഒത്തുകളിക്കാരുമായി കോടതികൾക്ക് അവിശുദ്ധ സഖ്യമുണ്ടെന്നും കോടതി വിമര്‍ശിച്ചു. കടുത്ത പരാമർശവുമായി ജസ്റ്റിസ് ആനന്ദ് വെങ്കിടെഷ് ആണ് രംഗത്തെത്തിയത്. കോടതികൾ പണവും അധികാരവും ഉള്ളവർക്ക് വേണ്ടിയല്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. 2 മന്ത്രിമാർക്കും നോട്ടീസ് അയച്ചിട്ടുണ്ട്. കേസ് ഇനി സെപ്റ്റംബർ 20ന് പരിഗണിക്കും. മുറിവേറ്റിരിക്കുന്നത് രാജ്യത്തെ നീതി-ന്യായ സംവിധാനത്തിനാണെന്നും കോടതി ചൂണ്ടിക്കാണിച്ചു. കോടതിയുടെ മനസ്സാക്ഷിയെ ഞെട്ടിച്ചിരിക്കുന്നു. നിയമം അട്ടിമറിക്കപ്പെടുമ്പോൾ ഭരണഘടന കോടതിക്ക് കണ്ണടയ്ക്കാനാവില്ലെന്നായിരുന്നു കോടതിയുടെ പരാമര്‍ശം.
അതേ സമയം, ക്ഷേത്രത്തിനടുത്ത് ക്രിസ്ത്യൻ പള്ളി പണിയുന്നതിനെതിരായ ഹർജി കോടതി തള്ളിയിരുന്നു. തൂത്തുക്കുടിയിൽ ഊർകാത്ത സ്വാമി ക്ഷേത്രത്തിനടുത്ത് ക്രിസ്ത്യൻ പള്ളി പണിയുന്നതിന് എതിരായിട്ടാണ് മദ്രാസ് ഹൈക്കോടതിയിൽ ഹർജി എത്തിയത്. പള്ളി പണിയുന്നതിൽ ഹർജിക്കാരന് എന്താണ് പ്രശ്നം എന്ന് ചോദിച്ചാണ് മദ്രാസ് ഹൈക്കോടതി ഹർജി തള്ളിയത്. അടുത്തടുത്ത് വ്യത്യസ്ത ആരാധനാലയങ്ങൾ ഉണ്ടായാൽ മതസൗഹാർദം ശക്‌തമാകുമെന്നും എല്ലാവർക്കും തുല്യാവകാശമുള്ള രാജ്യമെന്നും ഹൈക്കോടതി മധുര ബെഞ്ച് വ്യക്തമാക്കി.
തൂത്തുക്കുടിക്കടുത്ത് കായമൊഴി എന്ന പ്രദേശത്തിന്റെ വടക്ക് കിഴക്കൻ മേഖലയായ സുബ്രഹ്മണ്യ പുരത്താണ് ഊർ കാത്ത സ്വാമി ക്ഷേത്രം. നൂറ്റാണ്ടിലേറെ പഴക്കമുള്ള ആരാധനാലയമാണ് ഇത്. തമിഴ് മാസമായ ആവണി മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ചയാണ് ഇവിടെ ഉത്സവം കൊണ്ടാടുന്നത്. ഇവിടെ മെയ് മാസത്തിൽ ഗുരു പൂജയും നടത്താറുണ്ട്. തൊട്ടടുത്തുള്ള ഏറെക്കാലമായി വിശ്വാസികൾ പല നാടുകളിൽ നിന്നെത്തുന്ന ക്ഷേത്രങ്ങളുടെ പ്രാധാന്യം ചൂണ്ടിക്കാട്ടിയാണ് കോടതിയിൽ ഹർജി സമർപ്പിച്ചത്. എന്നാൽ കോടതി ഈ വാദങ്ങൾ പള്ളി നിർമ്മിക്കുന്നത് തടയാൻ തക്ക കാരണമായി വിലയിരുത്തിയില്ല. മറിച്ച് ഹർജിക്കാരനോട് ക്ഷേത്രത്തിനടുത്ത് പള്ളി നിർമ്മിച്ചാൽ എന്താണ് പ്രശ്നമെന്ന് ചോദിച്ച് ഹർജി തള്ളുകയായിരുന്നു.
ഇന്ത്യ 2047 ൽ വികസിത രാഷ്ട്രമാകുമെന്ന് മോദി; ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചക്ക് സ്ഥിരീകരണമില്ല
.