ജോലിസമയം കഴിഞ്ഞാൽ ഫോൺ ഓഫ് ചെയ്യാം, രാജ്യസഭയിൽ റൈറ്റ് ടു ഡിസ്കണക്ട്, ചരിത്ര ബിൽ അവതരിപ്പിച്ച് എഎ റഹീം എംപി

Published : Feb 07, 2026, 08:29 AM IST
AA Rahim

Synopsis

ജോലി സമയം കഴിഞ്ഞ് ഔദ്യോഗിക കോളുകൾ അറ്റൻഡ് ചെയ്യാതിരിക്കാൻ അവകാശം നൽകുന്ന 'റൈറ്റ് ടു ഡിസ്കണക്ട്' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു. എ.എ. റഹീം എം.പി അവതരിപ്പിച്ച ബില്ലിന്റെ വിശദാംശങ്ങൾ.

ന്യൂഡൽഹി: ഓഫീസ് സമയം കഴിഞ്ഞാൽ ജോലി സംബന്ധമായ ആശയവിനിമയങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ജീവനക്കാർക്ക് അവകാശം നൽകുന്ന റൈറ്റ് ടു ഡിസ്കണക്ട് സ്വകാര്യ ബിൽ എഎ റഹീം രാജ്യസഭയിൽ അവതരിപ്പിച്ചു. വിഷയത്തിൽ രാജ്യസഭയിൽ സ്വകാര്യ ബിൽ അവതരിപ്പിക്കുന്ന ആദ്യ എംപിയാണ് എഎ റഹീം. വർദ്ധിച്ചുവരുന്ന ജോലിഭാരവും ഡിജിറ്റൽ യുഗത്തിലെ എപ്പോഴും ഓൺലൈൻ ആയിരിക്കണമെന്ന സമ്മർദ്ദവും ജീവനക്കാരുടെ മാനസികാരോഗ്യത്തെയും കുടുംബജീവിതത്തെയും സാരമായി ബാധിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം.

നിശ്ചിത ജോലിസമയത്തിന് ശേഷം വരുന്ന ഫോൺ കോളുകൾ, ഇമെയിലുകൾ, മെസ്സേജുകൾ എന്നിവയോട് പ്രതികരിക്കാതിരിക്കാൻ ജീവനക്കാർക്ക് നിയമപരമായ അവകാശമുണ്ടാകണം എന്നതാണ് ബില്ലിലെ പ്രധാന നിര്‍ദേശം. ജോലി സമയം കഴിഞ്ഞുള്ള ആശയവിനിമയങ്ങളിൽ പ്രതികരിക്കാത്തതിന്റെ പേരിൽ ജീവനക്കാർക്കെതിരെ പിരിച്ചുവിടലോ മറ്റ് അച്ചടക്ക നടപടികളോ സ്വീകരിക്കാൻ പാടില്ല. ഈ അവകാശം വിനിയോഗിക്കുന്നതിന്റെ പേരിൽ പ്രമോഷനോ മറ്റ് കരിയർ ആനുകൂല്യങ്ങളോ നിഷേധിക്കപ്പെടരുത്. ഓരോ സ്ഥാപനവും തങ്ങളുടെ റൈറ്റ് ടു ഡിസ്കണക്ട് നയം ട്രേഡ് യൂണിയനുകളുമായോ ജീവനക്കാരുടെ പ്രതിനിധികളുമായോ ചർച്ച ചെയ്ത് നടപ്പിലാക്കണമെന്നും ബില്ലിൽ പറയുന്നു.

ഐടി, പ്ലാറ്റ്‌ഫോം സെക്ടർ, മറ്റ് സേവന മേഖലകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന യുവാക്കളാണ് പ്രധാനമായും ഈ പ്രശ്നം നേരിടുന്നത്. കൊവിഡിന് ശേഷമുള്ള ഹൈബ്രിഡ്, റിമോട്ട് തൊഴിൽ രീതികൾ ഔദ്യോഗിക ജീവിതവും സ്വകാര്യ ജീവിതവും തമ്മിലുള്ള അതിർവരമ്പുകൾ ഇല്ലാതാക്കിയതായി എഎ റഹീം ചൂണ്ടിക്കാട്ടി. ഫ്രാൻസ്, ബെൽജിയം, പോർച്ചുഗൽ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ ഇതിനകം തന്നെ ഇത്തരം നിയമങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.

മറ്റ് രണ്ട് ബില്ലുകൾ കൂടി

റൈറ്റ് ടു ഡിസ്കണക്ട് ബില്ലിന് പുറമെ മറ്റ് രണ്ട് സ്വകാര്യ ബില്ലുകൾ കൂടി എംപി അവതരിപ്പിച്ചു. എജ്യുക്കേഷണൽ കൺസൾട്ടൻസീസ് റെഗുലേഷൻ ബിൽ 2025: വിദ്യാഭ്യാസ കൺസൾട്ടൻസികളെ നിയന്ത്രിക്കുന്നതിനും വിദ്യാർത്ഥികളുടെ താൽപ്പര്യം സംരക്ഷിക്കുന്നതിനുമാണിത്. എൻവയോൺമെന്റ് ഭേദഗതി ബിൽ 2025: കാലാവസ്ഥാ വ്യതിയാനം മൂലം ദുരിതമനുഭവിക്കുന്നവർക്ക് സർക്കാർ നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനായുള്ള നിയമഭേദഗതിയാണിത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍ യാഥാര്‍ഥ്യത്തിലേക്ക്; സംയുക്ത പ്രസ്താവന പുറത്ത്, അമേരിക്കൻ ഉത്പന്നങ്ങള്‍ക്ക് നികുതിയിളവ്, റഷ്യൻ എണ്ണയെക്കുറിച്ച് പരാമര്‍ശമില്ല
ലോണെടുത്ത് വാങ്ങിയ സ്വന്തം ഇ-റിക്ഷയ്ക്ക് തീയിട്ട് യുവതി; കാരണം രണ്ട് മാസമായപ്പോഴേക്കും പണിമുടക്കി, കമ്പനി അറ്റകുറ്റപ്പണി നടത്തിയില്ല