മണിപ്പൂരിൽ കലാപം രൂക്ഷം: വീടുകൾക്ക് തീയിട്ടു, വെടിവെയ്പ്, സംഘർഷത്തിൽ പരിക്കേറ്റ പൊലീസുകാരൻ മരിച്ചു

Published : Aug 07, 2023, 06:29 AM ISTUpdated : Aug 07, 2023, 01:47 PM IST
മണിപ്പൂരിൽ കലാപം രൂക്ഷം: വീടുകൾക്ക് തീയിട്ടു, വെടിവെയ്പ്, സംഘർഷത്തിൽ പരിക്കേറ്റ പൊലീസുകാരൻ മരിച്ചു

Synopsis

കഴിഞ്ഞ ദിവസത്തെ സംഘർഷത്തിൽ പരിക്കേറ്റ ഒരു പൊലീസുകാരൻ കൂടി കൊല്ലപ്പെട്ടതായി റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. 

ഇംഫാൽ: മണിപ്പൂരിൽ സംഘർഷം തുടരുന്നു. ചെക്ക്ക്കോൺ മേഖലയിൽ  വീടുകൾ തീയിട്ടു. ക്വക്തയിൽ രാത്രിയിലും വെടിവെപ്പ് ഉണ്ടായി. കഴിഞ്ഞ ദിവസത്തെ സംഘർഷത്തിൽ പരിക്കേറ്റ ഒരു പൊലീസുകാരൻ കൂടി കൊല്ലപ്പെട്ടതായി റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്.  ഇംഫാൽ വെസ്റ്റിൽ ആയുധങ്ങൾ കൊള്ളയടിക്കാൻ ശ്രമിച്ച നാല് പേർ അറസ്റ്റിലായി. കേന്ദ്ര മന്ത്രി അമിത് ഷാ  ഇന്ന് കുക്കി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും. മണിപ്പൂരിലെ കൂട്ട ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് 5 പൊലീസുകാർക്ക് കൂടി സസ്പെൻഷൻ. നിയമസഭാ സമ്മേളനം വിളിച്ചു കൂട്ടുന്നതിലെ കാലതാമസത്തിനെതിരെ സർക്കാരിനെ ബഹിഷ്ക്കരിക്കാൻ മെയ് തെയ് സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്.

അതേ സമയം, മണിപ്പൂരിലെ ക്രമസമാധാനവും ഭരണസംവിധാനവും പൂർണ്ണമായി തകർന്നില്ലേ എന്നായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം. ക്രമസമാധാനം പൂർണ്ണമായി തകർന്നിടത്ത് എങ്ങനെ നീതി നടപ്പാകും എന്നും കോടതി ചോദിച്ചു.സിബിഐ അന്വേഷണത്തെ എതിർത്ത് കൂട്ടബലാൽസംഗത്തിനിരയായവർ നല്കിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരമാര്‍ശം.

സ്ഥിതി മെച്ചപ്പെട്ടു എന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. കേന്ദ്രം നല്കിയ റിപ്പോർട്ടിലെ അതിജീവിതകളുടെ പേര് പുറത്തു പോകരുതെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. സംസ്ഥാനത്ത് ക്രമസമാധാനം ഒട്ടും ബാക്കിയില്ലെന്ന് കോടതി പരാമര്‍ശിച്ചു. മണിപ്പൂർ പൊലീസ് എങ്ങനെ കേസുകൾ അന്വേഷിക്കും. സ്ത്രീകൾക്കെതിരായ അതിക്രമത്തിൽ ആകെ അറസ്റ്റ് 7 എന്ന് സംസ്ഥാനം സമ്മതിച്ചു .ഒരു വിഭാഗം കൂടുതൽ ശബ്ദം ഉയർത്തുന്നു. എല്ലാ സത്യവും ഇപ്പോൾ പറയാനാവില്ലെന്ന് സോളിസിറ്റർ ജനറൽ വ്യക്തമാക്കി.

6500 എഫ്ഐആറുകളിൽ ഗുരുതര കേസുകൾ തരം തിരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ഇവയുടെ അന്വേഷണത്തിന് സംവിധാനം വേണം . പൊലീസിനെ കൊണ്ട് ഇതിന് കഴിയില്ല. ബലാൽസംഗക്കേസിൽ പോലീസ് നിഷ്ക്രിയമായിരുന്നു. സിബിഐക്ക് എത്ര കേസുകൾ അന്വേഷിക്കാനാകുമെന്ന് അറിയിക്കണം .മണിപ്പൂർ ഡിജിപിയോട് നേരിട്ട് ഹാജരാകാൻ സുുപ്രീംകോടതി നിർദ്ദേശിച്ചു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിന്‍റെ  11 കേസുകൾ സിബിഐക്ക് വിടാമെന്ന് മണിപ്പൂർ സർക്കാർ അറിയിച്ചു. നീതി നടപ്പാക്കുന്നതിനും  അന്വേഷണത്തിനും ഉന്നതാധികാര സമിതി ആലോചിക്കുമെന്ന് സുപ്രീംകോടതി പറഞ്ഞു. മുൻ ജഡ്ജിമാരുൾപ്പെട്ട സമിതിയാണ് ആലോചിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. മണിപ്പൂർ കേസ് സുപ്രീംകോടതി വീണ്ടും തിങ്കളാഴ്ച കേൾക്കും

'യോഗ്യൻ' രാഹുലിന് നിർണായക ദിനം! ഇന്ന് പാർലമെന്‍റിലെത്തുമോ? ഉറ്റുനോക്കി രാജ്യം; കോടതിയിൽ പോകാനും കോൺഗ്രസ് റെഡി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കർണാടകത്തിൽ ഗവർണർക്കെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ; നയപ്രഖ്യാപനം വായിക്കാത്ത നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും
നിയമസഭ തെരഞ്ഞെടുപ്പ്: കേരള നേതാക്കള്‍ ദില്ലിയില്‍; ഹൈക്കമാന്‍ഡുമായി ചർച്ച നടത്തും