'ശവപ്പെട്ടിയുടെ ആകൃതിയാണ് പുതിയ പാർലമെന്‍റ് മന്ദിരത്തിന്'; വിവാദ ട്വീറ്റുമായി ആർജെഡി

By Web TeamFirst Published May 28, 2023, 11:40 AM IST
Highlights

ശവപ്പെട്ടിയുടെ ആകൃതിയാണ് പുതിയ പാർലമെന്‍റ് മന്ദിരത്തിനെന്നാണ് ആർജെഡിയുടെ വിമർശനം. ശവപ്പെട്ടിയുടെയും പുതിയ പാര്‍ലമെന്‍റിന്‍റെയും ചിത്രങ്ങള്‍ ചേര്‍ത്ത് വെച്ച ട്വീറ്റില്‍ ഇത് എന്താണെന്നാണ് ആര്‍ജെഡിയുടെ ചോദ്യം.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത പുതിയ പാർലമെന്‍റിനെ കുറിച്ച് വിവാദ ട്വീറ്റുമായി ആർജെഡി. ശവപ്പെട്ടിയുടെ ആകൃതിയാണ് പുതിയ പാർലമെന്‍റ് മന്ദിരത്തിനെന്നാണ് ആർജെഡിയുടെ വിമർശനം. ശവപ്പെട്ടിയുടെയും പുതിയ പാര്‍ലമെന്‍റിന്‍റെയും ചിത്രങ്ങള്‍ ചേര്‍ത്ത് വെച്ച ട്വീറ്റില്‍ ഇത് എന്താണെന്നാണ് ആര്‍ജെഡിയുടെ ചോദ്യം. തെക്കേ ഇന്ത്യയിലെ തീവ്രനിലപാടുള്ള ബ്രാഹ്മണ സംഘത്തെ വച്ച് മോദി ഉദ്ഘാടനം നടത്തിയെന്ന് സമാജ് വാദി പാർട്ടി ആരോപിച്ചു.

ये क्या है? pic.twitter.com/9NF9iSqh4L

— Rashtriya Janata Dal (@RJDforIndia)

പുതിയ പാര്‍ലമെന്‍റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതിനെ രൂക്ഷമായി വിമര്‍ശിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും രംഗത്തെത്തി. പാർലമെന്‍ററി ജനാധിപത്യത്തിലെ  കറുത്ത ദിനമാണിതെന്ന് വേണുഗോപാല്‍ വിമര്‍ശിച്ചു. ബിജെപിയുടെ പാർട്ടി ഓഫീസല്ല രാജ്യത്തിൻ്റെ പാർലമെൻ്റ് മന്ദിരമാണ് ഉദ്ഘാടനം ചെയ്തത്. ജനങ്ങളുടെ പണമാണ് ഇതിനെല്ലാം വിനിയോഗിക്കുന്നത്. രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും ക്ഷണിക്കാത്തത് അവഹേളനമാണ്. ഗോത്ര വനിതായായ രാഷ്ട്രപതിയെ ചടങ്ങിൽ നിന്നും മാറ്റി നിർത്തി. ഉദ്ഘാടനത്തിന്  തെരഞ്ഞെടുത്ത ദിനം തന്നെ തെറ്റാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

Also Read: പുതിയ പാർലമെന്‍റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ച് മോദി; നിലവിളക്ക് കൊളുത്തി ഉദ്ഘാടനം, ചെങ്കോൽ സ്ഥാപിച്ചു

അതേസമയം, എല്ലാ ഇന്ത്യക്കാര്‍ക്കും ഇന്ന് അവിസ്മരണീയ ദിനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. പുതിയ പാര്‍ലമെന്‍റ് മന്ദിരം എല്ലാവര്‍ക്കും അഭിമാനവും പ്രതീക്ഷയുമാണ്. രാജ്യത്തിന്‍റെ ശക്തിക്കും പുരോഗതിക്കും പുതിയ പാര്‍ലമെന്‍റ് പുതിയ കരുത്ത് നല്‍കുമെന്നും  നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. 

Also Read: വീണ്ടും അധികാരം, പുതിയ പാർലമെന്‍റ് മന്ദിരം; 'വൺമാൻ ഷോ' എന്ന് പ്രതിപക്ഷം, ഗൗനിക്കാതെ മോദി

click me!