
ദില്ലി: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് തോൽവി അന്വേഷിക്കാൻ ആർജെഡി. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ മംഗനി ലാൽ മണ്ഡൽ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നുവെന്ന് മംഗനി ലാൽ മണ്ഡൽ ആരോപിക്കുന്നു. സംസ്ഥാന സർക്കാരും,തെരഞ്ഞെടുപ്പ് കമ്മീഷനും സംശയനിഴലിലുണ്ട്. പണം നൽകി തെരഞ്ഞെടുപ്പ് അട്ടിമറിച്ചു. കോൺഗ്രസുമായുള്ള സഖ്യത്തിൽ പുനരാലോചനയില്ലെന്നും സഖ്യത്തിന് ക്ഷതമേറ്റിട്ടില്ലെന്നും മംഗനി ലാൽ മണ്ഡൽ വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു ആര്‍ജെഡി അധ്യക്ഷന്‍റെ പ്രതികരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam