
ദില്ലി: ജമ്മു കശ്മീരിലെ കുപ്പുവാര ജില്ലയിൽ യുവതി ആർമി ആംബുലൻസിൽ പ്രസവിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു പ്രസവം. പിന്നീട് കുഞ്ഞിനെയും അമ്മയെയും ആശുപത്രിയിലേക്ക് മാറ്റിയതായി ആർമി വക്താവ് അറിയിച്ചു. മഞ്ഞുവീഴ്ചയെ തുടർന്ന് യാത്ര തടസ്സപ്പെടുകയായിരുന്നു.
തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. നരിക്കോട്ടിൽ നിന്ന് ഗർഭിണിയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ആശപ്രവർത്തകയുടെ ഫോൺ വന്നു. എന്നാൽ മഞ്ഞുവീഴ്ച കാരണം ആംബുലൻസിന് യാത്ര തുടരനാകാത്ത സാഹചര്യത്തിലാണ് പ്രസവം വാഹനത്തിലാകേണ്ടി വന്നത്.
ആശുപത്രിയിലേക്കുള്ള വഴിയിൽ ഗർഭിണിക്ക് പ്രസവ വേദന കൂടിയതോടെ ആശാ പ്രവർത്തക വാഹനം നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. ആർമി മെഡിക്കൽ സംഘത്തിന്റെ സഹായത്തോടെ ആശാ പ്രവർത്തകയാണ് കുഞ്ഞിനെ പുറത്തെടുത്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam