'വിദേശത്ത് പോകാന്‍ അനുമതി നല്‍കണം'; റോബര്‍ട്ട് വദ്ര കോടതിയില്‍

Published : Sep 09, 2019, 03:26 PM IST
'വിദേശത്ത് പോകാന്‍ അനുമതി നല്‍കണം'; റോബര്‍ട്ട് വദ്ര കോടതിയില്‍

Synopsis

ഇത് രണ്ടാം തവണയാണ് വിദേശയാത്രയ്ക്ക് അനുമതി ആവശ്യപ്പെട്ട് അദ്ദേഹം കോടതിയെ സമീപിക്കുന്നത്.

ദില്ലി: ബിസിനസ് ആവശ്യങ്ങള്‍ക്കായി വിദേശത്ത് പോകാന്‍ അനുമതി തേടി റോബര്‍ട്ട് വദ്ര കോടതിയെ സമീപിച്ചു. ദില്ലി റോസ് അവന്യൂ സിബിഐ കോടതിയെയാണ് അദ്ദേഹം സമീപിച്ചത്. ഇത് രണ്ടാം തവണയാണ് വിദേശയാത്രയ്ക്ക് അനുമതി ആവശ്യപ്പെട്ട് അദ്ദേഹം കോടതിയെ സമീപിക്കുന്നത്.

സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പിടിച്ച് വച്ചിരിക്കുന്ന പാസ്പോര്‍ട്ട് വിട്ട് നല്‍കണമെന്നാണ് വാദ്രയുടെ അപേക്ഷ. ഇക്കഴിഞ്ഞ ജൂണില്‍  ലണ്ടന്‍, യുഎസ്, നെതര്‍ലന്‍ഡ്സ് എന്നീരാജ്യങ്ങളിലേക്ക് പോകുന്നതിന് വദ്ര അനുമതി ആവശ്യപ്പെട്ടിരുന്നു. മെഡിക്കല്‍ ആവശ്യമായിരുന്നു കാരണമായി വ്യക്തമാക്കിയത്. കോടതി ലണ്ടന്‍ ഒഴികെ മറ്റ് രാജ്യങ്ങളില്‍ സന്ദര്‍ശിക്കുന്നതിന് അദ്ദേഹത്തിന് അനുമതി നല്‍കുകയും ചെയ്തു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തൃത്താലയ്ക്ക് ബൽറാം ബെസ്റ്റ്, തിരിച്ചുപിടിക്കുമെന്ന് ഷാഫി പറമ്പിൽ; എംബി രാജേഷിന്‍റെ വെല്ലുവിളിക്ക് മറുപടി ജനവിധിയിലൂടെയെന്ന് ബൽറാം
യുദ്ധത്തിനിടെ പേർഷ്യൻ ഗൾഫിൽ കുടുങ്ങിയത് 22 ദിവസം; ഒടുവിൽ എൽപിജി കപ്പൽ 'ജഗ് വസന്ത്' ഗുജറാത്ത് തീരത്തെത്തി