പെട്രോൾ വില വർദ്ധനയ്ക്കെതിരെ സൈക്കിളിൽ സഞ്ചരിച്ച് റോ​ബര്‍​ട്ട് വ​ദ്ര

Web Desk   | Asianet News
Published : Feb 22, 2021, 04:18 PM ISTUpdated : Feb 22, 2021, 08:13 PM IST
പെട്രോൾ വില വർദ്ധനയ്ക്കെതിരെ സൈക്കിളിൽ സഞ്ചരിച്ച് റോ​ബര്‍​ട്ട് വ​ദ്ര

Synopsis

"നി​ങ്ങ​ൾ (പ്ര​ധാ​ന​മ​ന്ത്രി) എ​സി കാ​റി​ൽ നി​ന്ന് പു​റ​ത്തേ​ക്ക് വ​ന്ന് ജ​ന​ങ്ങ​ൾ എ​ങ്ങ​നെ ക​ഷ്ട​പ്പെ​ടു​ന്നു​വെ​ന്ന് കാ​ണ​ണം. അ​ങ്ങ​നെ​ങ്കി​ലും ഒ​രു പ​ക്ഷേ ഇ​ന്ധ​ന​വി​ല കു​റ​യ്ക്കാം'- വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ​യോ​ട് വ​ദ്ര പ​റ​ഞ്ഞു.

ദില്ലി: രാ​ജ്യ​ത്തെ ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​ക്കെതിരേ പ്ര​തി​ഷേ​ധ​വു​മാ​യി വ്യവ​സാ​യി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്കാ ഗാ​ന്ധി​യു​ടെ ഭ​ര്‍​ത്താ​വു​മാ​യ റോ​ബര്‍​ട്ട് വ​ദ്ര. ഡ​ൽ​ഹി​യി​ലൂ​ടെ സൈ​ക്കി​ൾ ച​വി​ട്ടി​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ഷേ​ധം. ദില്ലിയിലെ തന്റെ ഓഫീസിലേക്കാണ്  റോ​ബര്‍​ട്ട് വ​ദ്ര സൈക്കിൾ ചവുട്ടിയത്.

"നി​ങ്ങ​ൾ (പ്ര​ധാ​ന​മ​ന്ത്രി) എ​സി കാ​റി​ൽ നി​ന്ന് പു​റ​ത്തേ​ക്ക് വ​ന്ന് ജ​ന​ങ്ങ​ൾ എ​ങ്ങ​നെ ക​ഷ്ട​പ്പെ​ടു​ന്നു​വെ​ന്ന് കാ​ണ​ണം. അ​ങ്ങ​നെ​ങ്കി​ലും ഒ​രു പ​ക്ഷേ ഇ​ന്ധ​ന​വി​ല കു​റ​യ്ക്കാം'- വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ​യോ​ട് വ​ദ്ര പ​റ​ഞ്ഞു.

മു​ൻ സ​ർ​ക്കാ​രു​ക​ളെ കു​റ്റ​പ്പെ​ടു​ത്തി മാ​ത്ര​മാ​ണ് ന​രേ​ന്ദ്ര മോ​ദി മു​ന്നോ​ട്ട് പോ​കു​ന്ന​തെ​ന്നും വ​ദ്ര വി​മ​ർ​ശി​ച്ചു. ഡ​ൽ​ഹി​യി​ലെ ഖാ​ൻ മാ​ർ​ക്ക​റ്റ് പ്ര​ദേ​ശ​ത്ത് സ്യൂ​ട്ടും ഹെ​ല്‍​മ​റ്റും ധ​രി​ച്ച് വ​ദ്ര സൈ​ക്കി​ളി​ല്‍ സ​ഞ്ച​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

നേരത്തെ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയും സർക്കാറിനെ കൂടുന്ന ഇന്ധനവിലയുടെ അടിസ്ഥാനത്തിൽ വിമർശിച്ചിരുന്നു.  പെട്രോൾ പമ്പിൽ നിങ്ങളുടെ വാഹനത്തിന് പെട്രോൾ നിറയ്ക്കുമ്പോൾ മീറ്റർ മുകളിലേക്ക് പോകും. എന്നാൽ ക്രൂ‍ഡോയിൽ വില താഴേക്കാണ്. തങ്ങളുടെ സുഹൃത്തുക്കൾക്കായി നിങ്ങളുടെ പോക്കറ്റ് കാലിയാക്കാനുള്ള ജോലി നന്നായി മോദി ചെയ്യുന്നുണ്ട്- രാ​ഹുൽ ട്വീറ്റിൽ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഡ്രോൺ പറന്നു, രക്ഷിതാക്കൾ ചിതറിയോടി!, ഇംഗ്ലീഷ് പരീക്ഷയ്ക്ക് ഹാളിന്റെ ജനലിൽ തൂങ്ങിക്കിടന്ന് കുട്ടികൾക്ക് 'തുണ്ട്' കൈമാറി രക്ഷിതാക്കൾ
സമൂഹമാധ്യമങ്ങളിൽ പിടിമുറുക്കി കേന്ദ്രം; എഐ ഉള്ളടക്കം പ്രത്യേകം രേഖപ്പെടുത്തണം; 2021ലെ ഐടി നിയമത്തിൽ ഭേദ​ഗതി, പുതിയ നയം ഈ മാസം 20 മുതൽ