65 വർഷത്തെ കോൺ​ഗ്രസ് വാഴ്ചയ്ക്ക് അവസാനം; ജനങ്ങൾ അനുഭവിച്ചത് ചൂഷണവും അഴിമതിയും: പുതുച്ചേരി ബിജെപി അധ്യക്ഷൻ

By Web TeamFirst Published Feb 22, 2021, 3:16 PM IST
Highlights

എന്നാൽ വികസനത്തിനും അഭിവൃദ്ധിക്കും പകരം ജനങ്ങൾക്ക് അനുഭവിക്കേണ്ടി വന്നത് അഴിമതിയും ചൂഷണവുമായിരുന്നു. കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ധനകാര്യ മേഖല‌ കൊള്ളയടിക്കപ്പെടുകയും തകർക്കപ്പെടുകയും ചെയ്തു. 

പുതുച്ചേരി: നീണ്ടു നിന്ന പ്രതിസന്ധികൾക്കൊടുവിൽ പുതുച്ചേരിയിൽ കോൺ​ഗ്രസ് സർക്കാരിന് തിരിച്ചടി. നാരായണസ്വാമി മുഖ്യമന്ത്രിയായ കോൺ​ഗ്രസ് സർക്കാർ വീണു. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലാണ് സർക്കാരിന് അടിപതറിയത്. വിശ്വാസം തെളിയിക്കാനായില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. കോൺ​ഗ്രസിന്റെ പതനവും നാരായണ സ്വാമിയുടെ രാജിയും പുതുച്ചേരിയിലെ മോശം ദിനങ്ങൾ അവസാനിച്ചു എന്നതിന്റെ തെളിവാണെന്ന് ബിജെപി പുതുച്ചേരി സംസ്ഥാന പ്രസിഡന്റ് വി സാമിനാഥൻ പത്രപ്രസ്താവനയിൽ വ്യക്തമാക്കി. 

നാരായണ സ്വാമിയുടെ രാജിക്കൊപ്പം പുതുച്ചേരിയുടെ ചരിത്രത്തിലെ ഏറ്റവും മോശമായ ദിനങ്ങൾ അവസാനിച്ചു. 65 വർഷത്തെ കോൺ​ഗ്രസ് വാഴ്ച അവസാനിച്ചു. ജനങ്ങൾ വീണ്ടും വീണ്ടും അവരെ വിശ്വസിക്കുകയും വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. എന്നാൽ വികസനത്തിനും അഭിവൃദ്ധിക്കും പകരം ജനങ്ങൾക്ക് അനുഭവിക്കേണ്ടി വന്നത് അഴിമതിയും ചൂഷണവുമായിരുന്നു. കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ധനകാര്യ മേഖല‌ കൊള്ളയടിക്കപ്പെടുകയും തകർക്കപ്പെടുകയും ചെയ്തു. 

ജനങ്ങളുടെ ജോലിക്കും റേഷനും ആരോ​ഗ്യത്തിനും വിദ്യാഭ്യാസത്തിനും റോഡിനും വേണ്ടി അനുവദിക്കപ്പെട്ട പണം കൊള്ളയടിച്ചു. ആളുകൾ എങ്ങനെയൊക്കെയാണ് കഷ്ടപ്പെട്ടതെന്ന് ഇന്നലെ ഒറ്റ ദിവസം കൊണ്ട് അറിയാൻ സാധിച്ചു. ​രാഹുൽ ​ഗാന്ധിയുടെ സന്ദർശന വേളയിൽ ചുഴലിക്കൊടുങ്കാറ്റിൽ സംഭവിച്ച നാശനഷ്ടങ്ങളെക്കുറിച്ച് സ്ത്രീകൾ പരാതിപ്പെട്ടിരുന്നു. വികസന പ്രവർത്തനങ്ങൾക്കും ജനങ്ങളെ സഹായിക്കുന്നതിനും പകരം അഴിമതിയുടെ സംസ്കാരമാണ് കോൺ​ഗ്രസ് ഡിഎംകെ സഖ്യം നൽകിയത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ജനങ്ങൾ ഇവരെ പാഠം പഠിപ്പിക്കും.  

പുതുച്ചേരിക്ക് ഒരു പുതിയ കാലഘട്ടം, പുതിയ സർക്കാർ, പൊതുസേവനത്തിന്റെ പുതിയ സംസ്കാരം, പുതിയ കാഴ്ചപ്പാട്, പുതിയ നേതൃത്വം ഇവയെല്ലാം ആവശ്യമാണ്. ഇതുപോലെയുള്ള ഒരു സർക്കാർ ഇനി ഉണ്ടാകരുത്. ഫെബ്രുവരി 25 ന് പ്രധാനമന്ത്രിയെ സ്വീകരിക്കാൻ സാധിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. കഠിനാധ്വാനത്തിലും പൊതജന സേവനത്തിനും ഇന്ത്യയ്ക്കും ലോകത്തിനും തന്നെ മാതൃകയാണ് അദ്ദേഹം. ഫിഷിം​ഗ് ഹബ്, ടെക്സ്റ്റൈൽ പാർക്ക്, ഒരു രാജ്യം ഒരു റേഷൻ കാർഡ് തുടങ്ങി പുതുച്ചേരിയുടെ വികസനത്തിന് ആവശ്യമായ പല പ്രൊജക്റ്റുകളും അദ്ദഹം ഇത്തവണത്തെ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഘട്ടത്തിൽ ഒരു പുതിയ സർക്കാർ രൂപീകരണത്തിന് ഞങ്ങൾ ശ്രമിക്കുന്നില്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മോദിജിയുടെ നേതൃത്വത്തിൽ ജനങ്ങളുടെ അനു​ഗ്രഹത്തോടെ പുതുച്ചേരിയിലെ ജനങ്ങളുടെ ശോഭനമായ ഭാവിക്കായി സർക്കാർ രൂപീകരിക്കും. 

click me!