സാമ്പത്തിക തട്ടിപ്പ് കേസ്;റോബർട്ട് വദ്ര എൻഫോഴ്‍സ്മെന്‍റ് ആസ്ഥാനത്ത് ഹാജരായി

By Web TeamFirst Published Feb 27, 2019, 11:02 AM IST
Highlights

ഭക്ഷ്യവിഷബാധയെത്തുടർന്ന് ആരോഗ്യം മോശമാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ തവണ വദ്ര ഹാജരായിരുന്നില്ല.

ദില്ലി: സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി റോബ‌ർട്ട് വദ്ര എൻഫോഴ്സ്മെന്റ് ആസ്ഥാനത്തെത്തി. ഭക്ഷ്യവിഷബാധയെത്തുടർന്ന് ആരോഗ്യം മോശമാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ തവണ വദ്ര ഹാജരായിരുന്നില്ല.

ബിക്കാനീർ ഭൂമി തട്ടിപ്പ് കേസിൽ റോബർട്ട് വദ്ര അടക്കം നാല് പേരുടെ സ്വത്ത് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്  നേരത്തെ കണ്ടുകെട്ടിയിരുന്നു. വാദ്രയുടെ ഉടമസ്ഥതയിലുള്ള സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ലിമിറ്റഡിന്റെ 4.62 കോടിയുടെ ആസ്തിയാണ് കണ്ടുകെട്ടിയത്. ദില്ലി സുഖദേവ് വിഹാറിലെ ഭൂമി അടക്കമാണ് എൻഫോഴ്സ്മെൻറ് കണ്ടുകെട്ടിയത്.

കേസിൽ റോബർട്ട വദ്രയെയും അമ്മയേയും ജയ്പ്പൂരിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരു്ന്നു. ബിക്കാനീറിൽ ഭൂമി വാങ്ങി മറിച്ചു വിറ്റതിലൂടെ റോബർട്ട് വദ്രയും കൂട്ടരും കൊള്ളലാഭമുണ്ടാക്കി എന്നാണ് എൻഫോഴ്സ്മെന്റിന്റെ ആരോപണം. കള്ളപ്പണം വെളുപ്പിക്കൽ തടയാനുള്ള നിയമപ്രകാരമാണ് വദ്രക്കെതിരെ എൻഫോഴ്സ്മെന്റ് കേസെടുത്തത്.

click me!