മുഖ്യമന്ത്രിയടക്കം പല പ്രമുഖർക്കും എസ്ഐആർ നടപടി പ്രകാരം നോട്ടീസയച്ചത് വലിയ ചർച്ചയായ പശ്ചാത്തലത്തിൽ പ്രതികരണവുമായി ദില്ലി തെരഞ്ഞെടുപ്പ് കമ്മീഷൻ. അർഹതയുള്ള ആരും എസ്ഐആറിലൂടെ പുറത്താവില്ലെന്ന് കമ്മീഷൻ പ്രസ്താവനയിലൂടെ അറിയിച്ചു.

ദില്ലി: മുഖ്യമന്ത്രിയടക്കം പല പ്രമുഖർക്കും എസ്ഐആർ നടപടി പ്രകാരം നോട്ടീസയച്ചത് വലിയ ചർച്ചയായ പശ്ചാത്തലത്തിൽ പ്രതികരണവുമായി ദില്ലി തെരഞ്ഞെടുപ്പ് കമ്മീഷൻ. അർഹതയുള്ള ആരും എസ്ഐആറിലൂടെ പുറത്താവില്ലെന്നും, അർഹതയില്ലാത്തവരാരും ഇടംപിടിക്കില്ലെന്നും കമ്മീഷൻ പ്രസ്താവനയിലൂടെ അറിയിച്ചു. നോട്ടീസ് ലഭിച്ചെന്നോ കരട് വോട്ടർപട്ടികയിൽ പേരില്ല എന്നതിനും അർത്ഥം വോട്ടർ പട്ടികയിൽനിന്നും എന്നെന്നേക്കുമായി പേര് വെട്ടും എന്നതല്ല. എല്ലാവരെയും കേട്ട ശേഷം മാത്രമേ തുടർ നടപടികളുണ്ടാവുകയുള്ളൂവെന്നും കമ്മീഷൻ വ്യക്തമാക്കി. നവംബർ നാലിനാണ് എസ്ഐആർ പൂർത്തിയാക്കി ദില്ലിയിൽ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നത്. 47.5 ലക്ഷം പേരുകൾ വെട്ടിയാണ് കരട് പട്ടിക പ്രസിദ്ധീകരിച്ചത്. കരട് പട്ടികയിൽ ഉൾപ്പെട്ട 97.5 ലക്ഷം വോട്ടർമാരിൽ 33.12 ലക്ഷം പേർക്കാണ് കമ്മീഷൻ നോട്ടീസയച്ചത്.

Asianet News Live| Kerala CM VD Satheesan | UDF | Kerala Breaking News |Malayalam News |HD Live News