നാഗ്‌പൂർ കലാപം: സമൂഹത്തിന് ദോഷമെന്ന് ആർഎസ്എസ്; ഔറംഗസേബ് ഇപ്പോൾ അപ്രസക്തനെന്നും പ്രതികരണം

Published : Mar 20, 2025, 08:42 AM ISTUpdated : Mar 20, 2025, 10:02 AM IST
നാഗ്‌പൂർ കലാപം: സമൂഹത്തിന് ദോഷമെന്ന് ആർഎസ്എസ്; ഔറംഗസേബ് ഇപ്പോൾ അപ്രസക്തനെന്നും പ്രതികരണം

Synopsis

ബെംഗളുരുവിൽ ആർഎസ്എസ് ദേശീയ സമ്മേളനത്തിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലാണ് നാഗ്‌പൂർ കലാപത്തിൽ നിന്ന് അകലം പാലിച്ചുള്ള പ്രതികരണം

ബെംഗളുരു: നാഗ്‌പൂർ കലാപത്തിൽ നിന്ന് അകലം പാലിച്ച് ആർഎസ്എസ്. മുഗൾ സാമ്രാജ്യ കാലത്തെ രാജാവ് ഔറംഗസേബിൻ്റെ പേരിൽ ഇപ്പോൾ നടക്കുന്ന കലാപങ്ങൾ സമൂഹത്തിന് ദോഷം ചെയ്യുമെന്നാണ് ആർഎസ്എസ് പ്രചാരക് പ്രമുഖ് സുനിൽ അംബേക‍ർ പ്രതികരിച്ചത്. ഔറംഗസേബ് ഇന്നത്തെ കാലത്ത് പ്രസക്തനല്ലെന്നും ആർഎസ്എസ് നേതാവ് പറഞ്ഞു. ബെംഗളുരുവിൽ ആർഎസ്എസ് ദേശീയ സമ്മേളനത്തിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രതികരണം.

വിഎച്ച്പി - ബജ്‍രംഗദൾ നിലപാടുകൾക്ക് വിരുദ്ധമാണ് ആ‌ർഎസ്എസ് സ്വീകരിച്ചിരിക്കുന്നത്. ഈ നിലപാട് ആർഎസ്എസ് കലാപം അഴിച്ചുവിടുന്ന ഹിന്ദുസംഘടനകളോട് പറയണമെന്ന് ആദിത്യ താക്കറെ പ്രതികരിച്ചു. നാഗ്‍പൂർ കലാപത്തിൽ ഇതുവരെ 83 പേർ അറസ്റ്റിലായതായി പൊലീസ് പ്രതികരിച്ചു. അറസ്റ്റിലായവരിൽ മൈനോറിറ്റീസ് ഡെമോക്രാറ്റിക് പാർട്ടിയെന്ന പ്രാദേശിക പാർട്ടി നേതാവ് ഫഹീം ഖാനും ഉൾപ്പെട്ടിട്ടുണ്ട്. ഫഹീം ഖാനാണ് കലാപത്തിന്‍റെ മുഖ്യ സൂത്രധാരനെന്ന് പൊലീസ് പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു
കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം; ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും, ലോക്സഭയിൽ ഇന്ന് ചര്‍ച്ച