എമ്പുരാനെതിരെ വീണ്ടും ആർ എസ് എസ് മുഖപത്രത്തിൽ ലേഖനം, പ്രിഥ്വിരാജിന് രൂക്ഷവിമർശനം

Published : Mar 30, 2025, 06:28 PM IST
എമ്പുരാനെതിരെ വീണ്ടും ആർ എസ് എസ് മുഖപത്രത്തിൽ ലേഖനം, പ്രിഥ്വിരാജിന് രൂക്ഷവിമർശനം

Synopsis

ചിത്രം ഭീകരവാദത്തെ വെള്ളപൂശൂന്നുവെന്നാണ് ആരോപണം. മോഹൻലാലിനും, പ്രിഥ്വിരാജിനും എതിരെ വീണ്ടും രൂക്ഷ വിമർശനമാണ് ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ നടത്തിയിട്ടുള്ളത്

ദില്ലി: എമ്പുരാനെതിരെ  വീണ്ടും ആർ എസ് എസ് മുഖപത്രത്തിൽ ലേഖനം. ചിത്രം ഭീകരവാദത്തെ വെള്ളപൂശൂന്നുവെന്നാണ് ആരോപണം. മോഹൻലാലിനും, പ്രിഥ്വിരാജിനും എതിരെ വീണ്ടും രൂക്ഷ വിമർശനമാണ് ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ നടത്തിയിട്ടുള്ളത്. രണ്ട് മണിക്കൂറിന് ഇടയിൽ പ്രസിദ്ധീകരിച്ച രണ്ട് ലേഖനങ്ങളിൽ ആണ് മോഹൻലാൽ, പ്രിഥ്വിരാജ്, ഗോകുലം ഗോപാലൻ, മുരളി ഗോപി എന്നിവരെ വിമർശിച്ചത്. എമ്പുരാൻ തിരക്കഥയെ കുറിച്ച് മോഹൻലാലിന് നേരത്തെ അറിയില്ല എന്ന വാദം വിശ്വസിക്കാൻ ആകില്ല. സ്ക്രിപ്റ്റ് വായിക്കാതെ മോഹൻലാൽ അഭിനയിക്കുമെന്ന് കരുതുന്നില്ല എന്നും ലേഖനത്തിൽ പറയുന്നു. 

എമ്പുരാൻ ഭീകരവാദത്തെ വെള്ളപൂശുക്കുകയാണ്. പ്രിഥ്വിരാജിന്റെ ചിത്രങ്ങളിൽ സ്ഥിരമായി രാജ്യ വിരുദ്ധ വിഷയങ്ങൾ വരുന്നത് ആശങ്കപ്പെടുത്തുന്നുവെന്നും എന്നും ലേഖനത്തിൽ കുറ്റപെടുത്തിയിട്ടുണ്ട്. സിനിമയുടെ സാമ്പത്തിക ശ്രോതസ് അന്വേഷിക്കണമെന്നും ലേഖനങ്ങളിൽ ആവശ്യപ്പെടുന്നു. കഥയെ കുറിച്ചും, സ്ക്രിപ്റ്റിനെ കുറിച്ചും അറിയാതെ ഗോകുലം ഗോപാലൻ സിനിമക്ക് പണം മുടക്കുമെന്ന് വിശ്വസിക്കാനാകില്ല. സ്ക്രിപ്റ്റിൽ മാറ്റം വരുത്തിയെങ്കിൽ തന്റെ പേര് ക്രെഡിറ്റ്സിൽ ഉൾപെടുത്താൻ മുരളി ഗോപി അനുമതി നൽകാൻ സാധ്യതയില്ല എന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.

പ്രിഥ്വിരാജിൻ്റെ സിനിമകളിൽ സ്ഥിരമായി ദേശവിരുദ്ധ ആശയങ്ങൾ ആവർത്തിക്കുന്നു എന്നും ഓർഗനൈസർ വിമർശിക്കുന്നത്. ജയ്ഷെ മുഹമ്മദ് ഭീകരനായ മസൂദ് അസർ, ലഷ്കർ ഇ തൊയ്ബ ഭീകരനായ ഹഫീസ് മുഹമ്മദ് എന്നിവരുടെ പേരുമായി പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രമായ മസൂദ് സയ്യിദിന്റെ പേരിലുള്ള സാമ്യം യാദൃശ്ചികമാണെന്ന് കരുതാനാവില്ല. ചിത്രം വിമർശനാത്മകമായി കാണുന്ന ആർക്കും തന്നെ അങ്ങനെ കാണാനാവില്ലെന്നും ലേഖനം വിശദമാക്കുന്നു.  

പൃഥ്വിരാജ് ലൂസിഫറിൽ രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾ വിദശ ശക്തികളുടെ നിയന്ത്രണത്തിലാണെന്നാണ് വിശദീകരിക്കുന്നത്. എമ്പുരാനിൽ ഒരുപടി കൂടി കടന്ന് കേന്ദ്ര അന്വേഷണ ഏജൻസികളെയും നിയമ സംവിധാനത്തേയും നീതിപാലനത്തേയും ലക്ഷ്യമിടുന്നുവെന്നും ലേഖനത്തിൽ പറയുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

അഞ്ച് വയസ്സുകാരനെ പുലി കടിച്ചു കൊന്നു; മൃതദേഹം കണ്ടെടുത്തത് തേയിലതോട്ടത്തിൽ നിന്ന്, സംഭവം തമിഴ്നാട്ടിലെ വാൽപ്പാറയിൽ
'നാളെ 8 മണിക്കുള്ളിൽ എല്ലാവർക്കും പണം കൊടുത്ത് തീർത്തിരിക്കണം', കടുപ്പിച്ച് കേന്ദ്രം സർക്കാർ, ഇൻഡിഗോയ്ക്ക് അന്ത്യശാസനം