
മുംബൈ: ഷിർദി സായിബാബ സൻസ്ഥാനിൽ ആർടിപിസിആർ ലബോറട്ടറിയും ഓക്സിജൻ പ്ലാന്റും സജ്ജീകരിക്കാൻ ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. കൊവിഡ് 19 പരിശോധനക്കായി ലബോറട്ടറി സ്ഥാപിക്കാനും അതിനായി ഏകദേശം 1.05 കോടി രൂപ ചെലവഴിക്കാനും ഷിർദ്ദി സായി ബാബ സൻസ്ഥാനിന് അനുമതി നൽകിയിട്ടുള്ളതായി ജസ്റ്റീസ് എസ് വി ഗംഗാപൂർവാല, ജസ്റ്റീസ് എസ് ഡി കുൽക്കർണി എന്നിവരുടെ ബെഞ്ച് പുറപ്പെടുവിച്ച അഞ്ച് പേജുള്ള ഉത്തരവിൽ പറയുന്നു. കൊവിഡ് പരിശോധനയെക്കൂടാതെ മറ്റ് പരിശോധനകൾക്കുമുള്ള സംവിധാനവും ഉവിടെയുണ്ടാകും. നിയമപരമായ എല്ലാ വ്യവസ്ഥകളും നിയമങ്ങളും പാലിച്ചാണ് ലബോറട്ടറി സ്ഥാപിക്കാനുദ്ദേശിക്കുന്നത്.
സജ്ഞയ് കേല എന്ന വ്യക്തി സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിൽ വാദം കേട്ടതിന് ശേഷമാണ് ബോംബെ ഹൈക്കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഷിർദ്ദി സായിബാബ സൻസ്ഥാന്റെ ഏതെങ്കിലും സ്ഥലങ്ങൾ സുസജ്ജമായ കൊവിഡ് ആശുപത്രിയാക്കാൻ നിർദ്ദേശിക്കണമെന്ന് ഇയാൾ കോടതിയോട് ഹർജി മുഖേന ആവശ്യപ്പെട്ടിരുന്നു. കൊവിഡ് രോഗികൾക്കായി സൻസ്ഥാൻ ഇതിനോടകം തന്നെ കെട്ടിടങ്ങൾ മാറ്റി വച്ചിട്ടുണ്ടെന്നും രോഗികൾക്ക് പരിചരണം നൽകുന്നുണ്ടെന്നും മഹാരാഷ്ട്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കൊവിഡ് രോഗികൾക്ക് 520 കിടക്കകളാണ് സൻസ്ഥാനിൽ സജ്ജമാക്കിയിരിക്കുന്നത്. ആവശ്യമായ നഴ്സുമാരും ഡോക്ടർമാരും ഇവിടെയുണ്ട്. ആർടിപിസിആർ പരിശോധന നടത്തുന്നതിന് പരിശീലനത്തിനായി സൻസ്ഥാനിലെ ചില ജിവനക്കാരെ നിയോഗിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.
മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam