കൊവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ ദില്ലി; ആര്‍ടിപിസിആര്‍ പരിശോധന ഉയര്‍ത്തും, സിആര്‍പിഎഫ് ഡോക്ടര്‍മാരും എത്തും

By Web TeamFirst Published Nov 15, 2020, 8:13 PM IST
Highlights

ആരോഗ്യപ്രവര്‍ത്തകരുടെ കുറവ് പരിഹരിക്കാന്‍ സിആര്‍പിഎഫ് ഡോക്ടര്‍മാരെ ദില്ലിയിലെത്തിക്കുമെന്നും അടിയന്തര അവലോകന യോഗത്തിന് ശേഷം അമിത് ഷാ വ്യക്തമാക്കി. 

ദില്ലി: കൊവിഡ് രൂക്ഷമായ ദില്ലിയില്‍ ആര്‍ടിപിസിആര്‍ പരിശോധന ഉയര്‍ത്താന്‍ ഐസിഎംആറിനും ആരോഗ്യ മന്ത്രാലയത്തിനും നിര്‍ദ്ദേശം നല്‍കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മൊബൈല്‍ ടെസ്റ്റിങ് വാനുകള്‍ കണ്ടെയിന്‍മെന്‍റ് സോണുകളില്‍ എത്തിച്ചായിരിക്കും കൂടുതല്‍ പരിശോധന നടത്തുക. ആശുപത്രികളുടെ സൗകര്യം വിലയിരുത്താന്‍ കേന്ദ്ര സംഘത്തെ നിയോഗിച്ചു. 

ആരോഗ്യപ്രവര്‍ത്തകരുടെ കുറവ് പരിഹരിക്കാന്‍ സിആര്‍പിഎഫ് ഡോക്ടര്‍മാരെ ദില്ലിയിലെത്തിക്കുമെന്നും അടിയന്തര അവലോകന യോഗത്തിന് ശേഷം അമിത് ഷാ വ്യക്തമാക്കി. ദില്ലിയില്‍ അഞ്ഞൂറ് ഐസിയു കിടക്കകള്‍ അനുവദിക്കാമെന്ന് കേന്ദ്രം സമ്മതിച്ചതായി യോഗത്തിനുശേഷം അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ദില്ലി ഗവര്‍ണര്‍ അനില്‍ ബൈജാന്‍, കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ആരോഗ്യ മന്ത്രി സത്യേന്ദിര്‍ ജയിന്, ആരോഗ്യ മന്ത്രാലയ പ്രതിനിധികളെന്നിവര്‍ അമിത് ഷാ വിളിച്ച  യോഗത്തില്‍ പങ്കെടുത്തു.


 

click me!