കുഴികൾ അടയ്ക്കാനായി ഗ്രാവലുമായി എത്തി, റോഡ് തകർന്നുണ്ടായ ഗർത്തത്തിലേക്ക് വീണ് കൂറ്റൻ ലോറി

Published : Aug 21, 2026, 10:38 PM IST
Nashik truck carrying gravel to fill potholes falls into one

Synopsis

റോഡ് തകർന്നതോടെ നിയന്ത്രണം വിട്ട ലോറി പുറകോട്ട് വലിയ ഗർത്തത്തിലേക്ക് വീഴുകയും വാഹനത്തിന്റെ മുൻചക്രങ്ങൾ അന്തരീക്ഷത്തിൽ ഉയർന്നു നിൽക്കുന്ന അവസ്ഥയിലാവുകയും ചെയ്തു.

നാസിക്: റോഡിലെ ഗട്ടറുകൾ അടക്കാൻ ഗ്രാവലുമായി എത്തിയ ടിപ്പർ റോഡിലെ വലിയ ഗർത്തത്തിലേക്ക് വീണു. പിൻ ഭാഗം റോഡിലെ കുഴിയിലേക്ക് വീണതോടെ വലിയ രീതിയിൽ കാരിയേജ് തുറന്ന് ഗ്രാവൽ കുഴിയിലേക്ക് വീണു. പിന്നാലെ ടിപ്പർ ലോറിയുടെ മുൻഭാഗം റോഡിൽ നിന്ന് ഉയർന്ന് നിൽക്കുന്ന നിലയിലായി. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. കുഴികൾ നികത്തുന്നതിനായി മെറ്റൽ കയറ്റി നാസിക്കിലെ കോളനി റോഡിലേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഗംഗാപ്പൂർ റോഡിലൂടെ സഞ്ചരിക്കവേ പെട്ടെന്ന് റോഡിന്റെ ഒരു ഭാഗം താഴേക്ക് ഇടിയുകയായിരുന്നു. റോഡ് തകർന്നതോടെ നിയന്ത്രണം വിട്ട ലോറി പുറകോട്ട് വലിയ ഗർത്തത്തിലേക്ക് വീഴുകയും വാഹനത്തിന്റെ മുൻചക്രങ്ങൾ അന്തരീക്ഷത്തിൽ ഉയർന്നു നിൽക്കുന്ന അവസ്ഥയിലാവുകയും ചെയ്തു.

റോഡുകളുടെ മോശം അവസ്ഥയും നിർമ്മാണത്തിലെ അപാകതകളും വ്യക്തമാക്കുന്ന ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'സാമ്പത്തിക മാനദണ്ഡം മാത്രം മതി'; ജന്തർമന്തറിൽ ജാതി അധിഷ്ഠിത സംവരണത്തിനെതിരെ പ്രതിഷേധം, പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി
ജ്വല്ലറി മോഷണ ശ്രമത്തിനിടെ കടയ്ക്ക് പുറത്ത് വടികളുമായി തടിച്ച് കൂടി നാട്ടുകാർ, രക്ഷയ്ക്കായി പൊലീസിനെ വിളിച്ച് മോഷ്ടാക്കൾ