അമിത് ഷാ 'നീറോ ചക്രവര്‍ത്തി'യെന്ന് കോണ്‍ഗ്രസ്; ദില്ലി കലാപത്തില്‍ ലോക്സഭയില്‍ ചര്‍ച്ച,ബഹളം

Web Desk   | Asianet News
Published : Mar 11, 2020, 03:51 PM ISTUpdated : Mar 12, 2020, 06:59 PM IST
അമിത് ഷാ 'നീറോ ചക്രവര്‍ത്തി'യെന്ന് കോണ്‍ഗ്രസ്; ദില്ലി കലാപത്തില്‍ ലോക്സഭയില്‍ ചര്‍ച്ച,ബഹളം

Synopsis

ദില്ലി കത്തിയെരിയുമ്പോള്‍ അമിത് ഷാ എവിടെയായിരുന്നു. എന്തുകൊണ്ട് അമിത് ഷായും പ്രധാനമന്ത്രിയും കലാപം നടന്ന സ്ഥലങ്ങളില്‍ പോയില്ലെന്നും കോണ്‍ഗ്രസ്.

ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പുറത്താക്കി ദില്ലി കലാപത്തില്‍ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. അമിത് ഷാ നീറോ ചക്രവര്‍ത്തിയെപ്പോലെയാണെന്നും അദ്ദേഹം ലോക്സഭയില്‍ വിമര്‍ശിച്ചു. സഭയില്‍ ചര്‍ച്ച തുടരുകയാണ്.

ദില്ലി കത്തിയെരിയുമ്പോള്‍ അമിത് ഷാ എവിടെയായിരുന്നെന്ന് അധിര്‍ രഞ്ജന്‍ ചൗധരി ചോദിച്ചു. എന്തുകൊണ്ട് അമിത് ഷായും പ്രധാനമന്ത്രിയും കലാപം നടന്ന സ്ഥലങ്ങളില്‍ പോയില്ല. അമിത് ഷാ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റിയതിനെ അധിർരഞ്ജൻ ചൗധരി ചോദ്യം ചെയ്തു. 

താഹിർ ഹുസൈൻറെ വീട്ടിനു മുകളിൽ നിന്ന് പെട്രോൾ ബോംബ് എറിഞ്ഞെന്ന് ബിജെപി എംപി മീനാക്ഷി ലേഖി ആരോപിച്ചു. വീടിനു മുകളിൽ നിന്ന് മുസ്ലിം സ്ത്രീകൾ ആസിഡ് എറിഞ്ഞു. കപിൽ മിശ്രയെ കലാപത്തിന്‍റെ ഉത്തരവാദിയാക്കാൻ ശ്രമം നടക്കുകയാണെന്നും മീനാക്ഷി ലേഖി ആരോപിച്ചു.

Read Also: ലോക്സഭാ എംപിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു...

കൊവിഡ് -19. പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
 

PREV
click me!

Recommended Stories

ഇന്ത്യയിലെ പ്രധാന ന​ഗരത്തിലെ റോഡിന് ഡോണൾഡ് ട്രംപിന്റെ പേരിടും, പ്രഖ്യാപനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
1020 കോടി രൂപയുടെ അഴിമതി ,കരാർ തുകയിൽ 10 ശതമാനം മന്ത്രിക്ക്, തമിഴ്നാട് മുനിസിപ്പൽ ഭരണ കുടിവെള്ള വിതരണ വകുപ്പ് മന്ത്രി കെഎൻ നെഹ്‌റുവിനെതിരെ ഇ ഡി