
ദില്ലി: രാജ്യത്തെ കൊവിഡ് ഹോട്ട് സ്പോട്ടുകളിലൊന്നായ ദില്ലിയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്തിന് പിന്നാലെ ദില്ലി മുഖ്യമന്ത്രി നിരീക്ഷണത്തിൽ പ്രവേശിച്ചതായും ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കെജ്രിവാൾ കൊവിഡ് ടെസ്റ്റിന് വിധേയനായയേക്കുമെന്നും സൂചനയുണ്ട്. കൊവിഡ് ചികിത്സയ്ക്ക് കനത്ത ഫീ ഈടാക്കിയ സംഭവത്തിൽ ദില്ലിയിലെ സ്വകാര്യ ആശുപത്രികൾക്കെതിരെ നേരത്തെ കെജ്രിവാൾ രംഗത്തു വന്നിരുന്നു.
അതേസമയം ദില്ലിയിലെ ആശുപത്രികളിൽ ദില്ലിക്കാർക്ക് മാത്രമായി ചികിത്സ പരിമിതിപ്പെടുത്തി കൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ചികിത്സ സമയത്ത് ഹാജരാക്കേണ്ട രേഖകളുടെ വിവരങ്ങളും സർക്കാർ പുറത്തിറക്കി. വോട്ടർ ഐഡി, ബാങ്ക് പാസ് ബുക്ക്, റേഷൻ കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, ഏറ്റവും ഒടുവിൽ അടച്ച വാട്ടർ ഇലക്ട്രിറ്റി ,ടെലിഫോൺ ബില്ലുകൾ, ജൂൺ ഏഴിന് മുൻപ് കൈപ്പറ്റിയ ആധാർ കാർഡ് ഇവ ഏതെങ്കിലും ഒന്ന് ചികിത്സ കിട്ടാനായി ഹാജരാക്കണം. തീരുമാനം നിർഭാഗ്യകരമെന്നും വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി ആവശ്യപ്പെട്ടു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam